x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​വെ​ട്ടി​യ​വ​ന്‍ ഭ​രി​ക്ക​ട്ടെ; വി.​ഡി. സ​തീ​ശ​നു​വേ​ണ്ടി ജെ​ന്‍​സി​ക​ള്‍

റോ​ബി​ന്‍ ഏ​ബ്ര​ഹാം ജോ​സ​ഫ്
Published: May 8, 2026 09:16 PM IST | Updated: May 8, 2026 09:16 PM IST

പ​ട​വെ​ട്ടി​യ​വ​ന്‍ ഭ​രി​ക്ക​ട്ടെ എ​ന്ന ടാ​ഗ് ലൈ​നി​ല്‍ ന​ട​ക്കു​ന്ന കാ​മ്പ​യി​ന്‍

കോ​ണ്‍​ഗ്ര​സി​ല്‍ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ള്‍ അ​തി​രു​വി​ട്ട് പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് വേ​ണ്ടി സൈ​ബ​റി​ട​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ജെ​ന്‍​സി​ക​ള്‍.

ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നു തു​റ​ന്നു പ​റ​യു​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ കാ​മ്പ​യി​ന്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്. പ​ട​വെ​ട്ടി​യ​വ​ന്‍ ഭ​രി​ക്ക​ട്ടെ എ​ന്ന ടാ​ഗ് ലൈ​നി​ല്‍ വി.​ഡി. സ​തീ​ശ​ന്‍റെ ഫോ​ട്ടോ​യും ചേ​ര്‍​ത്താ​ണ് സ്റ്റാ​റ്റ​സ്, സ്റ്റോ​റി കാ​മ്പ​യി​ന്‍ ന​ട​ക്കു​ന്ന​ത്.

കാ​മ്പ​യി​ന്‍ ജെ​ന്‍​സി​ക​ളു​ടെ​യാ​ണെ​ങ്കി​ലും പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രും ഇ​പ്പോ​ള്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഹൈ​ക്ക​മാ​ന്‍​ഡി​ന് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഇ​ന്നു​ള്ള​തി​നേ​ക്കാ​ള്‍ വ​ലി​യ ഗ​തി​ക്കേ​ട് പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും കാ​മ്പ​യി​നി​ല്‍ പ​റ​യു​ന്നു.

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രെ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വും പോ​സ്റ്റി​ലു​ണ്ട്. 47 വ​ര്‍​ഷം ഭ​രി​ച്ച ഇ​ന്ത്യ​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഫ്രെ​യി​മി​ല്‍ പോ​ലും ഇ​ല്ലാ​ത്ത​തി​ന് കാ​ര​ണം നേ​താ​ക്ക​ളു​ടെ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

രാ​ഹു​ല്‍ ഗാ​ന്ധി​യെ മെ​ന്‍​ഷ​ന്‍ ചെ​യ്താ​ണ് കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്ന​ത്. ഞ​ങ്ങ​ള്‍​ക്ക് വി.​ഡി.​എ​സ്. മ​തി, ഈ ​ജെ​ന്‍​സി വോ​ട്ട​ര്‍​മാ​രാ​ണ് ഇ​ന്ത്യ​യു​ടെ ഭാ​വി രാ​ഷ്ടീ​യം തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ട്.

Tags : VDSatheesan LeaderOfOpposition KeralaPolitics UDFKerala INCIndia

Recent News

Corehub Up