Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UK PM

ബേർനാമിന് സാധ്യതയേറുന്നു

ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ പ​​​ദ​​​വി ഒ​​​ഴി​​​ഞ്ഞ​​​തോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ത്ത് ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി നേ​​​താ​​​വ് ആ​​ൻ​​ഡി ബേ​​​ർ​​നാം.

ലേ​​​ബ​​​ർ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ടു​​​ത്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​റി പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​കാ​​​നു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി അ​​​ദ്ദേ​​​ഹം പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​ങ്ങി.

ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളെയും ജ​​​ന​​​പി​​​ന്തു​​​ണ​​​യി​​​ലെ ഇ​​​ടി​​​വി​​​നെ​​​യും തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​ല​​​വി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ രാ​​​ജി​​വ​​​ച്ച​​​ത്.

ഗ്രേ​​​റ്റ​​​ർ മാ​​​ഞ്ച​​​സ്റ്റ​​​റി​​​ലെ ജ​​​ന​​​പ്രി​​​യ മേ​​​യ​​​റാ​​​യി​​​രു​​​ന്ന ആ​​ൻ​​ഡി ബേ​​ർ​​നാം ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് വീ​​​ണ്ടും പാ​​​ർ​​​ലെ​​​മെ​​​ന്‍റി​​ലേ​​​ക്കെ​​​ത്തി​​​യ​​​ത്.

ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​​ധാ​​​ന​​​എ​​​തി​​​രാ​​​ളി​​​യാ​​​കു​​​മെ​​​ന്ന് ക​​​രു​​​തി​​​യി​​​രു​​​ന്ന വെ​​​സ് സ്ട്രീ​​​റ്റിം​​​ഗ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ ബേ​​ർ​​നാ​​മി​​ന്‍റെ വി​​​ജ​​​യ​​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up