Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UK School

Europe

യു​കെ​യി​ലെ സ്കൂ​ളു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തീ​പി​ടി​ത്തം; സു​ര​ക്ഷ മു​ൻ​നി​ർ​ത്തി 80 സ്കൂ​ളു​ക​ളി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ ഓ​ഫ് ചെ​യ്യാ​ൻ ഉ​ത്ത​ര​വ്

ല​ണ്ട​ൻ: യു​കെ​യി​ലെ സ​ഫോ​ക്കി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ​ക്ക് തീ​പി​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​മാ​യി കൗ​ൺ​സി​ൽ രം​ഗ​ത്ത്.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി മേ​ഖ​ല​യി​ലെ ഏ​ക​ദേ​ശം 80 സ്കൂ​ളു​ക​ളി​ലെ സോ​ളാ​ർ പാ​ന​ൽ സം​വി​ധാ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി ഓ​ഫ് ചെ​യ്യാ​ൻ സ​ഫോ​ക്ക് കൗ​ൺ​സി​ൽ ഉ​ത്ത​ര​വി​ട്ടു.

ഇ​പ്സ്വി​ച്ചി​ലെ പ്ര​മു​ഖ സ്കൂ​ളാ​യ സൈ​ഡ്ഗേ​റ്റ് പ്രൈ​മ​റി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ വ​ലി​യ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​അ​ടി​യ​ന്തി​ര തീ​രു​മാ​നം. 2012-ലാ​ണ് ഈ ​സ്കൂ​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സ​ഫോ​ക്ക് കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ തീ​പി​ടി​ത്ത​മാ​ണി​ത്. ഈ ​മൂ​ന്ന് അ​പ​ക​ട​ങ്ങ​ളും പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ സം​വി​ധാ​ന​ങ്ങ​ളാ​യ സോ​ളാ​ർ പാ​ന​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സ​ഫോ​ക്കി​ലെ മ​റ്റ് ര​ണ്ട് സ്കൂ​ളു​ക​ളി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ മൂ​ലം അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​രു​ന്നു. ഈ​സ്റ്റ് ബെ​ർ​ഹോ​ൾ​ട്ട് പ്രൈ​മ​റി സ്കൂ​ളി​ൽ 2025 ഓ​ഗ​സ്റ്റി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യി​രു​ന്നു.

2026 ഏ​പ്രി​ലി​ൽ ബ്രാ​ൻ​ഹാ​മി​ലെ ബ്രൂ​ക്ക്‌​ലാ​ൻ​ഡ്സ് പ്രൈ​മ​റി സ്കൂ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. 2026 ജൂ​ൺ 24ന് ​ഇ​പ്സ്വി​ച്ചി​ലെ അ​റു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സൈ​ഡ്ഗേ​റ്റ് സ്കൂ​ളി​ലെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും അ​ടി​യ​ന്തി​ര​മാ​യി ഒ​ഴി​പ്പി​ച്ചു.

ഈ ​മൂ​ന്ന് സ്കൂ​ളു​ക​ളി​ലെ​യും തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം ഒ​രേ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണെ​ന്ന​തി​ന് നി​ല​വി​ൽ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളി​ല്ലെ​ങ്കി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ ഘ​ടി​പ്പി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത് എ​ന്ന​തി​നാ​ൽ കൗ​ൺ​സി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

2011-നും 2016-​നും ഇ​ട​യി​ൽ കൗ​ൺ​സി​ലി​ന്‍റെ ഗ്രീ​ൻ എ​ന​ർ​ജി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച സ്കൂ​ളു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​സ്കൂ​ളു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ എ​ൻ​ജി​നി​യ​ർ​മാ​ർ എ​ത്തി പാ​ന​ലു​ക​ൾ ഐ​സ​ലേ​റ്റ് ചെ​യ്യു​മെ​ന്ന് കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഈ ​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന് ചി​ൽ​ഡ്ര​ൻ ആ​ൻ​ഡ് യം​ഗ് പീ​പ്പി​ൾ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ സാ​റാ ജെ​യ്ൻ സ്മെ​ഡ്മോ​ർ വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നോ അ​വ വെ​റും യാ​ദൃ​ശ്ചി​ക​ത​യാ​ണെ​ന്നോ ക​രു​തി ത​ങ്ങ​ൾ​ക്ക് മാ​റി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ലെ ക​ന​ത്ത ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ എ​ല്ലാ ഇ​ല​ക്ട്രി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളും ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും അ​തി​നാ​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഗ്രീ​ൻ ഗ്രൂ​പ്പ് വ​ക്താ​വ് ആ​ഷ് ലെ​വ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സോ​ളാ​ർ പാ​ന​ലു​ക​ൾ സാ​ധാ​ര​ണ​യാ​യി ഗ്ലാ​സ് കൊ​ണ്ടാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ അ​വ നേ​രി​ട്ട് ക​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് ഊ​ർ​ജ്ജ വി​ദ​ഗ്ധ​നാ​യ ടോ​ണി സ്ലേ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി.

കൃ​ത്യ​മ​ല്ലാ​ത്ത അ​ള​വി​ലു​ള്ള​തോ അ​ല്ലെ​ങ്കി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തോ ആ​യ വ​യ​റിം​ഗ്, പ​വ​ർ ഇ​ൻ​വെ​ർ​ട്ട​റു​ക​ളി​ലെ ത​ക​രാ​റു​ക​ൾ എ​ന്നി​വ​യാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം.

ഇ​ത് പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ​ത്തി​ന്‍റെ പ്ര​ശ്ന​മ​ല്ല, മ​റി​ച്ച് ഇ​ല​ക്ട്രി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും അ​ത് കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കു​ന്ന​തി​ലും വ​രു​ന്ന വീ​ഴ്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഒ​ട്ട​ന​വ​ധി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up