Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UP Assembly Election

അ​യോ​ധ്യ​യി​ൽ യോ​ഗി - അ​ഖി​ലേ​ഷ് പോ​രാ​ട്ട​മു​ണ്ടാ​കു​മോ?; യു​പി​യി​ൽ അ​ങ്കം മു​റു​കു​ന്നു

ന്യൂ​ഡ​ൽ​ഹി: യു​പി പി​ടി​ച്ചാ​ൽ ഡ​ൽ​ഹി പി​ടി​ക്കാം എ​ന്നൊ​രു ചൊ​ല്ല് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ഗ​തി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​നു​ള്ള നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​ണ് ഈ ​ചൊ​ല്ല് സൂ​ചി​പ്പി​ക്കു​ന്ന​ത്. യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ രാ​ഷ്ട്രീ​യ വാ​ക്പോ​രു​മാ​യി നേ​താ​ക്ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ക്ഷ്യ​മി​ട്ട് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മ്പോ​ൾ, അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും ക​ള​ത്തി​ലി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. യോ​ഗി ആ​ദി​ത്യ​നാ​ഥും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള വാ​ക്പോ​രും പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ലെ സീ​റ്റ് ച​ർ​ച്ച​ക​ളും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ ചി​ത്രം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് അ​യോ​ധ്യ​യി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​ൻ യോ​ഗി, അ​ഖി​ലേ​ഷ് യാ​ദ​വി​നെ വെ​ല്ലു​വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

യോ​ഗി​യു​ടെ വെ​ല്ലു​വി​ളി അ​ഖി​ലേ​ഷ് ഏ​റ്റെ​ടു​ക്കു​മോ

ഉ​ത്ത​ർ​പ്ര​ദേ​ശ് രാ​ഷ്ട്രീ​യ​ത്തി​ലെ ഏ​റ്റ​വും പു​തി​യ ച​ർ​ച്ച അ​യോ​ധ്യ മ​ണ്ഡ​ല​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ്. അ​യോ​ധ്യ​യി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​വു​മാ​യി യോ​ഗി ആ​ദി​ത്യ​നാ​ഥ് നേ​രി​ട്ടെ​ത്തി​യ​തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​പ്പോ​ര് പു​തി​യ വ​ഴി​ത്തി​രി​വി​ലെ​ത്തി​യ​ത്. അ​ഖി​ലേ​ഷ് യാ​ദ​വ് അ​യോ​ധ്യ​യി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ താ​നും അ​വി​ടെ​നി​ന്ന് ജ​ന​വി​ധി തേ​ടാ​ൻ ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​ഖ്യാ​പ​നം. നേ​ര​ത്തേ അ​ഖി​ലേ​ഷ് യാ​ദ​വും യോ​ഗി​യെ അ​യോ​ധ്യ​യി​ൽ മ​ത്സ​രി​ക്കാ​ൻ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

നേ​രി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ന് ധൈ​ര്യ​മി​ല്ലാ​ത്ത​വ​രാ​ണ് പി​ന്നി​ൽ​നി​ന്ന് ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന പ​രി​ഹാ​സ​വും യോ​ഗി ഉ​യ​ർ​ത്തി. അ​തേ​സ​മ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ഖി​ലേ​ഷ്. 2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​യോ​ധ്യ ഉ​ൾ​പ്പെ​ടു​ന്ന ഫൈ​സാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ ബി​ജെ​പി​യു​ടെ പ​രാ​ജ​യ​മാ​ണ് ഈ ​രാ​ഷ്ട്രീ​യ ഏ​റ്റു​മു​ട്ട​ലി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് എം​പി ല​ല്ലു സിം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ അ​വ​ധേ​ഷ് പ്ര​സാ​ദ് 54,567 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്.

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബി​ജെ​പി പ്ര​ധാ​ന പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ളാ​ക്കി​യി​ട്ടും മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​യ​ത് പാ​ർ​ട്ടി​ക്ക് വ​ലി​യ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യോ​ധ്യ​യെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള യോ​ഗി​യു​ടെ​യും അ​ഖി​ലേ​ഷി​ന്‍റെ​യും വാ​ക്പോ​ര് കേ​വ​ലം വ്യ​ക്തി​പ​ര​മാ​യ വെ​ല്ലു​വി​ളി​യ​ല്ല, 2027-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ശ​ക്തി​പ​രീ​ക്ഷ​ണം കൂ​ടി​യാ​ണ്.

ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള അ​വ​ധേ​ഷ് പ്ര​സാ​ദി​നെ ജ​ന​റ​ൽ സീ​റ്റി​ൽ മ​ത്സ​രി​പ്പി​ച്ച​തി​ലൂ​ടെ ദ​ളി​ത്, ഒ​ബി​സി, മു​സ്‌​ലിം വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കാ​ൻ എ​സ്പി​ക്ക് സാ​ധി​ച്ചു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​യോ​ധ്യ​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭൂ​മി​യും ക​ട​ക​ളും ഏ​റ്റെ​ടു​ത്ത​തി​ലു​ള്ള പ്രാ​ദേ​ശി​ക അ​തൃ​പ്തി, ന​ഷ്ട​പ​രി​ഹാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ, ഭ​ര​ണ​ഘ​ട​ന മാ​റ്റു​മെ​ന്ന പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​വ​യും ബി​ജെ​പി​യു​ടെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up