x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യോ​ധ്യ​യി​ൽ യോ​ഗി - അ​ഖി​ലേ​ഷ് പോ​രാ​ട്ട​മു​ണ്ടാ​കു​മോ?; യു​പി​യി​ൽ അ​ങ്കം മു​റു​കു​ന്നു

ക്രിസ്റ്റോമോൻ തോമസ്
Published: November 21, 2026 12:27 PM IST | Updated: November 21, 2026 01:03 PM IST

രാഹുൽ ഗാന്ധിയും അ​ഖി​ലേ​ഷ് യാദവും

ന്യൂ​ഡ​ൽ​ഹി: യു​പി പി​ടി​ച്ചാ​ൽ ഡ​ൽ​ഹി പി​ടി​ക്കാം എ​ന്നൊ​രു ചൊ​ല്ല് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ഗ​തി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​നു​ള്ള നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​ണ് ഈ ​ചൊ​ല്ല് സൂ​ചി​പ്പി​ക്കു​ന്ന​ത്. യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ രാ​ഷ്ട്രീ​യ വാ​ക്പോ​രു​മാ​യി നേ​താ​ക്ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ക്ഷ്യ​മി​ട്ട് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മ്പോ​ൾ, അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും ക​ള​ത്തി​ലി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. യോ​ഗി ആ​ദി​ത്യ​നാ​ഥും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള വാ​ക്പോ​രും പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ലെ സീ​റ്റ് ച​ർ​ച്ച​ക​ളും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ ചി​ത്രം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് അ​യോ​ധ്യ​യി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​ൻ യോ​ഗി, അ​ഖി​ലേ​ഷ് യാ​ദ​വി​നെ വെ​ല്ലു​വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

യോ​ഗി​യു​ടെ വെ​ല്ലു​വി​ളി അ​ഖി​ലേ​ഷ് ഏ​റ്റെ​ടു​ക്കു​മോ

ഉ​ത്ത​ർ​പ്ര​ദേ​ശ് രാ​ഷ്ട്രീ​യ​ത്തി​ലെ ഏ​റ്റ​വും പു​തി​യ ച​ർ​ച്ച അ​യോ​ധ്യ മ​ണ്ഡ​ല​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ്. അ​യോ​ധ്യ​യി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​വു​മാ​യി യോ​ഗി ആ​ദി​ത്യ​നാ​ഥ് നേ​രി​ട്ടെ​ത്തി​യ​തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​പ്പോ​ര് പു​തി​യ വ​ഴി​ത്തി​രി​വി​ലെ​ത്തി​യ​ത്. അ​ഖി​ലേ​ഷ് യാ​ദ​വ് അ​യോ​ധ്യ​യി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ താ​നും അ​വി​ടെ​നി​ന്ന് ജ​ന​വി​ധി തേ​ടാ​ൻ ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​ഖ്യാ​പ​നം. നേ​ര​ത്തേ അ​ഖി​ലേ​ഷ് യാ​ദ​വും യോ​ഗി​യെ അ​യോ​ധ്യ​യി​ൽ മ​ത്സ​രി​ക്കാ​ൻ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

നേ​രി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ന് ധൈ​ര്യ​മി​ല്ലാ​ത്ത​വ​രാ​ണ് പി​ന്നി​ൽ​നി​ന്ന് ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന പ​രി​ഹാ​സ​വും യോ​ഗി ഉ​യ​ർ​ത്തി. അ​തേ​സ​മ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ഖി​ലേ​ഷ്. 2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​യോ​ധ്യ ഉ​ൾ​പ്പെ​ടു​ന്ന ഫൈ​സാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ ബി​ജെ​പി​യു​ടെ പ​രാ​ജ​യ​മാ​ണ് ഈ ​രാ​ഷ്ട്രീ​യ ഏ​റ്റു​മു​ട്ട​ലി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് എം​പി ല​ല്ലു സിം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ അ​വ​ധേ​ഷ് പ്ര​സാ​ദ് 54,567 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്.

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബി​ജെ​പി പ്ര​ധാ​ന പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ളാ​ക്കി​യി​ട്ടും മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​യ​ത് പാ​ർ​ട്ടി​ക്ക് വ​ലി​യ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യോ​ധ്യ​യെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള യോ​ഗി​യു​ടെ​യും അ​ഖി​ലേ​ഷി​ന്‍റെ​യും വാ​ക്പോ​ര് കേ​വ​ലം വ്യ​ക്തി​പ​ര​മാ​യ വെ​ല്ലു​വി​ളി​യ​ല്ല, 2027-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ശ​ക്തി​പ​രീ​ക്ഷ​ണം കൂ​ടി​യാ​ണ്.

ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള അ​വ​ധേ​ഷ് പ്ര​സാ​ദി​നെ ജ​ന​റ​ൽ സീ​റ്റി​ൽ മ​ത്സ​രി​പ്പി​ച്ച​തി​ലൂ​ടെ ദ​ളി​ത്, ഒ​ബി​സി, മു​സ്‌​ലിം വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കാ​ൻ എ​സ്പി​ക്ക് സാ​ധി​ച്ചു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​യോ​ധ്യ​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭൂ​മി​യും ക​ട​ക​ളും ഏ​റ്റെ​ടു​ത്ത​തി​ലു​ള്ള പ്രാ​ദേ​ശി​ക അ​തൃ​പ്തി, ന​ഷ്ട​പ​രി​ഹാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ, ഭ​ര​ണ​ഘ​ട​ന മാ​റ്റു​മെ​ന്ന പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​വ​യും ബി​ജെ​പി​യു​ടെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

K-Rail Survey

യോ​ഗി​യു​ടെ ത​ട്ട​ക​ത്തി​ൽ അ​ഖി​ലേ​ഷി​ന്‍റെ പ​ട​യോ​ട്ടം

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ രാ​ഷ്ട്രീ​യ ത​ട്ട​ക​മാ​യ ഗൊ​ര​ഖ്പൂ​രി​ൽ​ത്ത​ന്നെ പി​ഡി​എ ര​ഥ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വ് ബി​ജെ​പി​ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ 18ന് 20 ​കി​ലോ​മീ​റ്റ​ർ നീ​ണ്ട ര​ഥ​യാ​ത്ര​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് അ​ഖി​ലേ​ഷ് തു​ട​ക്ക​മി​ട്ടു. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ, ദ​ളി​ത​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​രെ ഒ​രു​മി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പി​ഡി​എ രാ​ഷ്ട്രീ​യ​ത്തി​ന് എ​സ്പി പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

ഗൊ​ര​ഖ്പൂ​രി​ൽ ല​ഭി​ച്ച ജ​ന​പി​ന്തു​ണ ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നാ​ണ് അ​ഖി​ലേ​ഷി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ ഗൊ​ര​ഖ്പൂ​രി​ൽ ബി​ജെ​പി​ക്ക് ഡ​ബി​ൾ സീ​റോ ആ​യി​രി​ക്കും ല​ഭി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. യോ​ഗി​യു​ടെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ​ത്ത​ന്നെ ശ​ക്തി​പ്ര​ക​ട​നം ന​ട​ത്താ​നാ​യ​ത് എ​സ്പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ത്തി​ലെ നി​ർ​ണാ​യ​ക നീ​ക്ക​മാ​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

പ​ട​യൊ​രു​ക്ക​വു​മാ​യി ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം

2027ൽ ​അ​ധി​കാ​രം നി​ല​നി​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബി​ജെ​പി അ​ണി​യ​റ​യി​ൽ ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന​വും വി​ക​സ​ന​വും മു​ൻ​നി​ർ​ത്തി​യാ​ണ് ബി​ജെ​പി പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. മു​ൻ എ​സ്പി സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്ത് അ​ക്ര​മ​ങ്ങ​ളും ക​ർ​ഫ്യൂ​വും പ​തി​വാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം സ​മാ​ധാ​നം പു​ന​സ്ഥാ​പി​ച്ചെ​ന്നും ബി​ജെ​പി അ​വ​കാ​ശ​പ്പെ​ടു​ന്നു. റോ​ഡു​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ക​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു​വെ​ന്നു​മാ​ണ് യോ​ഗി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

ഇ​തി​നു​പു​റ​മെ, ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടി​റ​ങ്ങു​ന്ന ജ​ൻ ആ​ശീ​ർ​വാ​ദ് യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും മ​ഥു​ര കേ​ന്ദ്രീ​ക​രി​ച്ച് മ​ഥു​ര മ​ൻ​ഥ​ൻ എ​ന്ന പേ​രി​ൽ പാ​ർ​ട്ടി യോ​ഗ​ങ്ങ​ൾ ന​ട​ത്താ​നും ബി​ജെ​പി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ താ​ഴെ​ത്ത​ട്ടി​ലു​ള്ള സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി മ​റി​ക​ട​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​വും വി​ക​സ​ന നേ​ട്ട​ങ്ങ​ളും ഒ​രു​പോ​ലെ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്കം.

K-Rail Survey

181 സീ​റ്റി​ൽ ക​ണ്ണു​വെ​ച്ച് കോ​ൺ​ഗ്ര​സ്

പ്ര​തി​പ​ക്ഷ നി​ര​യി​ൽ കോ​ൺ​ഗ്ര​സും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള സ​ഖ്യ​ച​ർ​ച്ച​ക​ളാ​ണ് മ​റ്റൊ​രു നി​ർ​ണാ​യ​ക ഘ​ട​കം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും ഒ​ന്നി​ച്ചു​നി​ന്ന് നേ​ടി​യ മു​ന്നേ​റ്റ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് കൂ​ടു​ത​ൽ നി​യ​മ​സ​ഭാ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 403 നി​യ​മ​സ​ഭാ സീ​റ്റു​ക​ളു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 181 സീ​റ്റു​ക​ൾ കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ഖി​ലേ​ഷ് യാ​ദ​വ് അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച നേ​ട്ടം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ർ​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ൺ​ഗ്ര​സ്.

എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​യൊ​രു സീ​റ്റ് വി​ഹി​തം എ​സ്പി അം​ഗീ​ക​രി​ക്കു​മോ​യെ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യം. സ​ഖ്യ​ത്തി​നു​ള്ളി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ​ജീ​വ ഇ​ട​പെ​ട​ലും കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ്ര​തി​പ​ക്ഷ ഐ​ക്യം അ​നി​വാ​ര്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വ് ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കു​മു​ണ്ടെ​ങ്കി​ലും സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റാ​കു​മോ​യെ​ന്ന​ത് ക​ണ്ട​റി​യ​ണം.

ബി​ജെ​പി​ക്കും എ​സ്പി​ക്കും കോ​ൺ​ഗ്ര​സി​നും ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബി​ജെ​പി​ക്കും എ​സ്പി​ക്കും കോ​ൺ​ഗ്ര​സി​നും ഒ​രു​പോ​ലെ നി​ർ​ണാ​യ​ക​മാ​ണ്. യോ​ഗി​യു​ടെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​വും ഒ​രു വ​ശ​ത്ത്; അ​ഖി​ലേ​ഷി​ന്‍റെ പി​ഡി​എ പ​രീ​ക്ഷ​ണ​വും സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​ക​ളും മ​റു​വ​ശ​ത്ത്. ഇ​തി​നി​ട​യി​ൽ കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ ഇ​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ്.

2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി ബി​ജെ​പി​ക്ക് മു​ന്ന​റി​യി​പ്പാ​യ​പ്പോ​ൾ, അ​തേ വി​ജ​യം നി​യ​മ​സ​ഭ​യി​ലും ആ​വ​ർ​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​തി​പ​ക്ഷം. അ​യോ​ധ്യ​യി​ലെ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി മു​ത​ൽ ഗൊ​ര​ഖ്പൂ​രി​ലെ ശ​ക്തി​പ്ര​ക​ട​നം വ​രെ നീ​ളു​ന്ന പോ​രാ​ട്ടം വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ടു​ക്കു​മെ​ന്നു​റ​പ്പ്. 2027ൽ ​യു​പി​യു​ടെ കി​രീ​ടം ആ​ർ​ക്കെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കു​ക രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളും ജാ​തി സ​മ​വാ​ക്യ​ങ്ങ​ളും സ​ഖ്യ​നീ​ക്ക​ങ്ങ​ളും ത​ന്നെ​യാ​കും.

Tags : UP Assembly Election UP Election Uttar Pradesh Politics Yogi Adityanath Akhilesh Yadav BJP Samajwadi Party Congress Political War of Words

Recent News

Corehub Up