Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPPolitics

ഒ​വൈ​സി​യും ആ​സാ​ദും ഒ​ന്നി​ച്ചു; വോ​ട്ട് ചോ​രു​ന്ന​ത് ആ​ർ​ക്കൊ​ക്കെ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളു​മാ​യി ഒ​വൈ​സി​യും ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദും. അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ഐ​എം​ഐ​എ​മ്മും, ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ ആ​സാ​ദ് സ​മാ​ജ് പാ​ർ​ട്ടി​യു​മാ​യി കൈ​കോ​ർ​ത്ത​തോ​ടെ സാ​മാ​ജി​ക് പ​രി​വ​ർ​ത്ത​ൻ മോ​ർ​ച്ച എ​ന്ന പു​തി​യ രാ​ഷ്ട്രീ​യ മു​ന്ന​ണി​ക്ക് രൂ​പം ന​ൽ​കി. ബി​ജെ​പി​യെ​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തെ​യും ഒ​രേ​സ​മ​യം ല​ക്ഷ്യ​മി​ടു​ന്ന മു​ന്ന​ണി യു​പി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ദ​ളി​ത്, മു​സ്‌​ലിം വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ച്ച് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മൂ​ന്നാം രാ​ഷ്ട്രീ​യ ബ​ദ​ലാ​യി ഉ​യ​രു​ക​യാ​ണ് മു​ന്ന​ണി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ദ​ളി​ത്, മു​സ്‌​ലിം വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കു​മോ

ദ​ളി​ത്, മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ഒ​രു​മി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് പു​തി​യ സ​ഖ്യ​ത്തി​ന്‍റെ പ്ര​ധാ​ന രാ​ഷ്ട്രീ​യ ല​ക്ഷ്യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​ന​സം​ഖ്യ​യി​ൽ ദ​ളി​ത​ർ ഏ​ക​ദേ​ശം 21 ശ​ത​മാ​ന​വും മു​സ്‌​ലിം​ങ്ങ​ൾ 19 ശ​ത​മാ​ന​വു​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും ചേ​ർ​ത്താ​ൽ സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം 40 ശ​ത​മാ​നം വ​രും. ഈ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ പി​ന്തു​ണ സ​മാ​ഹ​രി​ക്കാ​നാ​യാ​ൽ സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് മു​ന്ന​ണി​യു​ടെ പ്ര​തീ​ക്ഷ. 

പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും പ​ര​മ്പ​രാ​ഗ​ത രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള വോ​ട്ടു​ബാ​ങ്കു​ക​ളാ​യി മാ​ത്രം പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഒ​വൈ​സി​യും ആ​സാ​ദും ഉ​യ​ർ​ത്തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ, യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ, ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ന്ന​മ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ മു​ന്ന​ണി​യു​ടെ പ്ര​ധാ​ന രാ​ഷ്ട്രീ​യ അ​ജ​ണ്ട​യി​ലു​ണ്ടാ​കു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​ശ്ചി​മ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും പൂ​ർ​വാ​ഞ്ച​ലി​ലും ഉ​ൾ​പ്പെ​ടെ ദ​ളി​ത്-​മു​സ്‌​ലിം വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​തി​യ സ​ഖ്യ​ത്തി​ന് സ്വാ​ധീ​നം ചെ​ലു​ത്താ​നാ​കു​മോ​യെ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ ജ​ന​സം​ഖ്യ​യി​ലെ ഈ ​വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം അ​തേ അ​നു​പാ​ത​ത്തി​ൽ വോ​ട്ടാ​യി മാ​റു​മെ​ന്നു​റ​പ്പി​ല്ല.

അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പി​ഡി​എ ത​ന്ത്ര​ത്തി​ന് വെ​ല്ലു​വി​ളി

ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് മു​ന്നോ​ട്ടു​വെ​ച്ച പി​ഡി​എ (പി​ന്നാ​ക്ക​ക്കാ​ർ, ദ​ളി​ത​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ) രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ത്തി​ന് പു​തി​യ സ​ഖ്യം വെ​ല്ലു​വി​ളി​യാ​യേ​ക്കും. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ, ദ​ളി​ത​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​രെ ഒ​രു​മി​പ്പി​ച്ച് ബി​ജെ​പി​ക്കെ​തി​രെ വി​ശാ​ല​മാ​യ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ അ​ടി​ത്ത​റ രൂ​പ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു അ​ഖി​ലേ​ഷി​ന്‍റെ ല​ക്ഷ്യം. 2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​ത​ന്ത്രം സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് വ​ലി​യ മു​ന്നേ​റ്റം നേ​ടി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. 

ദ​ളി​ത് യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു​ള്ള സ്വീ​കാ​ര്യ​ത​യും മു​സ്‌​ലിം വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ഒ​വൈ​സി​ക്കു​ള്ള രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വും പു​തി​യ മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി മാ​റി​യാ​ൽ അ​ഖി​ലേ​ഷി​ന്‍റെ സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​യി​ൽ വി​ള്ള​ലു​ണ്ടാ​കാം. പ്ര​ത്യേ​കി​ച്ച് ദ​ളി​ത് രാ​ഷ്ട്രീ​യ​ത്തി​ൽ മാ​യാ​വ​തി​ക്ക് പ​ക​രം പു​തി​യൊ​രു നേ​തൃ​മു​ഖ​മാ​യി ഉ​യ​ർ​ന്നു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന ആ​സാ​ദി​ന്‍റെ സാ​ന്നി​ധ്യം സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ വോ​ട്ടു​ബാ​ങ്കി​ലും സ്വാ​ധീ​നം ചെ​ലു​ത്തി​യേ​ക്കും.

മു​സ്‌​ലിം വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും നി​ർ​ണാ​യ​ക​മാ​യി​ട്ടു​ള്ള​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ ഒ​വൈ​സി​ക്ക് സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നാ​യാ​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഒ​രു പ​ങ്ക് പു​തി​യ മു​ന്ന​ണി​യി​ലേ​ക്ക് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ദ​ളി​ത്, മു​സ്‌​ലിം വോ​ട്ടു​ക​ൾ ഒ​രേ​സ​മ​യം ചി​ത​റു​ന്ന​ത് എ​സ്പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ സ​ങ്കീ​ർ​ണ​മാ​ക്കും. കു​റ​ഞ്ഞ വോ​ട്ടു​വ്യ​ത്യാ​സ​ത്തി​ൽ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ർ​ണ​യി​ക്ക​പ്പെ​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം വോ​ട്ടു​ചോ​ർ​ച്ച വ​ലി​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​ക​യും ചെ​യ്യും.

അ​തേ​സ​മ​യം, പു​തി​യ സ​ഖ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ഒ​വൈ​സി​യും ആ​സാ​ദും സ്വ​ന്തം രാ​ഷ്ട്രീ​യ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചാ​ൽ അ​തി​ന്‍റെ ഗു​ണം ബി​ജെ​പി​ക്ക് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ഖി​ലേ​ഷ് യാ​ദ​വ് പു​തി​യ മു​ന്ന​ണി​യെ പ​ര​സ്യ​മാ​യി സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ ഈ ​കൂ​ട്ടു​കെ​ട്ട് എ​സ്പി​ക്ക് എ​ത്ര​ത്തോ​ളം വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന​ത് നി​ർ​ണാ​യ​ക​മാ​ണ്. 

ബി​എ​സ്പി​യു​ടെ ദ​ളി​ത് രാ​ഷ്ട്രീ​യ​ത്തി​ന് പു​തി​യ വെ​ല്ലു​വി​ളി

മാ​യാ​വ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി നേ​രി​ടു​ന്ന സം​ഘ​ട​നാ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് ദ​ളി​ത് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ഇ​ടം തേ​ടു​ന്ന​ത്. 2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ഗി​ന മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വി​ജ​യി​ച്ച ആ​സാ​ദി​ന് ല​ഭി​ച്ച ജ​ന​പി​ന്തു​ണ പു​തി​യ മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ക​രു​ത്തു​പ​ക​രു​ന്ന ഘ​ട​ക​മാ​ണ്. മാ​യാ​വ​തി​യു​മാ​യി സ​ഖ്യ​ത്തി​നു​ള്ള താ​ത്പ​ര്യം നേ​ര​ത്തേ ആ​സാ​ദ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​ന് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. 

ഇ​പ്പോ​ൾ ഒ​വൈ​സി​യു​മാ​യി കൈ​കോ​ർ​ത്ത​തോ​ടെ ബി​എ​സ്പി​യു​ടെ പ​ര​മ്പ​രാ​ഗ​ത ദ​ളി​ത് വോ​ട്ടു​ബാ​ങ്കി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ആ​സാ​ദി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ദ​ളി​ത് യു​വാ​ക്ക​ൾ​ക്കി​ട​യി​ലു​ള്ള ആ​സാ​ദി​ന്‍റെ സ്വാ​ധീ​ന​വും മു​സ്‌​ലിം വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലെ ഒ​വൈ​സി​യു​ടെ പി​ന്തു​ണ​യും ഒ​രു​മി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ബി​എ​സ്പി​ക്കും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്കും പു​തി​യ മു​ന്ന​ണി വെ​ല്ലു​വി​ളി​യാ​കും. അ​തേ​സ​മ​യം മാ​യാ​വ​തി​യു​ടെ പാ​ർ​ട്ടി​യു​ടെ നി​ല​വി​ലു​ള്ള വോ​ട്ടു​ബാ​ങ്കി​ൽ എ​ത്ര​ത്തോ​ളം വി​ള്ള​ലു​ണ്ടാ​ക്കാ​ൻ സ​ഖ്യ​ത്തി​ന് ക​ഴി​യു​മെ​ന്ന​ത് കാ​ത്തി​രു​ന്ന് കാ​ണേ​ണ്ട കാ​ര്യ​മാ​ണ്.

പ്ര​തി​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഭി​ന്നി​പ്പ്; ബി​ജെ​പി​ക്ക് നേ​ട്ട​മാ​കു​മോ?

പു​തി​യ സ​ഖ്യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​ഹു​മു​ഖ രാ​ഷ്ട്രീ​യ മ​ത്സ​രം ശ​ക്ത​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഉ​യ​രു​ന്ന​ത്. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഒ​വൈ​സി​യും ആ​സാ​ദും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​പ​ക്ഷ വോ​ട്ടു​ക​ൾ വി​ഭ​ജി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി-​കോ​ൺ​ഗ്ര​സ് സ​ഖ്യം, ബി​എ​സ്പി, സാ​മാ​ജി​ക് പ​രി​വ​ർ​ത്ത​ൻ മോ​ർ​ച്ച എ​ന്നി​വ​ർ​ക്കി​ട​യി​ൽ ദ​ളി​ത്-​മു​സ്‌​ലിം വോ​ട്ടു​ക​ൾ വി​ഭ​ജി​ക്ക​പ്പെ​ട്ടാ​ൽ അ​തി​ന്‍റെ രാ​ഷ്ട്രീ​യ നേ​ട്ടം ബി​ജെ​പി​ക്ക് ല​ഭി​ച്ചേ​ക്കാം. പ്ര​ത്യേ​കി​ച്ച് നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ർ​ണ​യി​ക്ക​പ്പെ​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​തി​യ മു​ന്ന​ണി​യു​ടെ സാ​ന്നി​ധ്യം ഫ​ല​ത്തെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്. അ​തേ​സ​മ​യം ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കും സ​ഖ്യ​ത്തി​ൽ പ​ങ്കു​ചേ​രാ​മെ​ന്ന നി​ല​പാ​ടാ​ണ് ഒ​വൈ​സി​യും ആ​സാ​ദും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

അ​ഖി​ലേ​ഷി​ന്‍റെ അ​യോ​ധ്യ സ​ന്ദ​ർ​ശ​നം പു​തി​യ സ​ഖ്യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നൊ​പ്പം സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ അ​യോ​ധ്യ സ​ന്ദ​ർ​ശ​ന​വും ഉ​ത്ത​ർ​പ്ര​ദേ​ശ് രാ​ഷ്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ഡി​സം​ബ​ർ 12ന് ​ഭാ​ര്യ​യും എം​പി​യു​മാ​യ ഡിം​പി​ൾ യാ​ദ​വി​നൊ​പ്പം അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​നാ​ണ് അ​ഖി​ലേ​ഷി​ന്‍റെ തീ​രു​മാ​നം. 2024 ജ​നു​വ​രി​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നു​ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​യി​രി​ക്കും ഇ​ത്. ഹ​നു​മാ​ൻ​ഗ​ഢി​യി​ലും ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും രാ​മ​ക്ഷേ​ത്ര​ത്തി​ലെ​ത്തു​ക​യെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വി​വ​രം.  

2027ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഈ ​നീ​ക്കം വ​ലി​യ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ദൈ​വം എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും മ​ത​പ​ര​മാ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ രാ​ഷ്ട്രീ​യ വി​വേ​ച​നം ഉ​ണ്ടാ​കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് അ​ഖി​ലേ​ഷി​ന്‍റെ നി​ല​പാ​ട്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​യോ​ധ്യ​യെ സ​നാ​ത​ന തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ആ​ഗോ​ള കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും അ​ഖി​ലേ​ഷ് യാ​ദ​വ് മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. 

മ​റു ത​ന്ത്ര​വു​മാ​യി ബി​ജെ​പി 

പ​ത്ത് വ​ർ​ഷ​ത്തെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മ​റി​ക‌​ട​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് ബി​ജെ​പി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വ​ലി​യ അ​ഴി​ച്ചു​പ​ണി​ക്കാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ലു​ള്ള എം​എ​ൽ​എ​മാ​രി​ൽ പ​കു​തി​യി​ല​ധി​കം പേ​രെ ഇ​ത്ത​വ​ണ മാ​റ്റി​നി​ർ​ത്തി പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​നു​ള്ള നീ​ക്കം പാ​ർ​ട്ടി പ​രി​ഗ​ണി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം താ​ഴെ​ത്ത​ട്ടി​ലെ സം​ഘ​ട​നാ സം​വി​ധാ​ന​വും ബൂ​ത്ത് ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ശേ​ഷി​യും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം.

എ​ന്നാ​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം. ശ​ക്ത​മാ​യ സം​ഘ​ട​നാ സം​വി​ധാ​ന​വും കൃ​ത്യ​മാ​യ തെര​ഞ്ഞെ​ടു​പ്പ് ആ​സൂ​ത്ര​ണ​വും വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളും ബി​ജെ​പി​യു​ടെ പ്ര​ധാ​ന ക​രു​ത്തു​ക​ളാ​ണ്. അ​തി​നാ​ൽ ഭ​ര​ണ​ത്തി​നെ​തി​രാ​യ അ​സം​തൃ​പ്തി​യെ സം​ഘ​ട​നാ ശ​ക്തി​യി​ലൂ​ടെ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ പ്ര​തീ​ക്ഷ.

നി​ർ​ണാ​യ​ക​മാ​കു​ന്ന​ത് പു​തി​യ വോ​ട്ടു​സ​മ​വാ​ക്യ​ങ്ങ​ൾ

ഒ​വൈ​സി-​ആ​സാ​ദ് സ​ഖ്യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​വും അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ അ​യോ​ധ്യ സ​ന്ദ​ർ​ശ​ന പ്ര​ഖ്യാ​പ​ന​വും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന് പു​തി​യ മാ​നം ന​ൽ​കു​ക​യാ​ണ്. ദ​ളി​ത്-​മു​സ്‌​ലിം വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​ത്തി​ലൂ​ടെ പു​തി​യ രാ​ഷ്ട്രീ​യ ശ​ക്തി​യാ​യി വ​ള​രാ​നാ​ണ് സാ​മാ​ജി​ക് പ​രി​വ​ർ​ത്ത​ൻ മോ​ർ​ച്ച​യു​ടെ ശ്ര​മം. അ​തേ​സ​മ​യം പി​ഡി​എ സ​മ​വാ​ക്യം നി​ല​നി​ർ​ത്താ​നും ഹി​ന്ദു വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക​യാ​ണ്.

Latest News

Corehub Up