Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Republican Representatives

നൈ​ജീ​രി​യ​യി​ലെ ക്രൈ​സ്ത​വവേ​ട്ട : ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് യുഎ​സ് റി​പ്പ​ബ്ലി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​സി: ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളും വം​​​​ശീ​​​​യ-​​​​മ​​​​ത സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ മ​​​​ര​​​​ണ​​​​സം​​​​ഖ്യ​​​​യും വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ നൈ​​​​ജീ​​​​രി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​എ​​​​സ് റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മ​​​​ത​​​​പീ​​​​ഡ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ നൈ​​​​ജീ​​​​രി​​​​യ​​​​യെ "പ്ര​​​​ത്യേ​​​​ക ആ​​​​ശ​​​​ങ്ക​​​​യു​​​​ള്ള രാ​​​​ജ്യ​​​​മാ​​​​യി'' പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഒ​​​​രു വ​​​​ർ​​​​ഷം പി​​​​ന്നി​​​​ട്ടി​​​​ട്ടും സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​ൽ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

യു​​​എ​​​​സ് ഹൗ​​​​സ് ഫോ​​​​റി​​​​ൻ അ​​​​ഫ​​​​യേ​​​​ഴ്സ് സ​​​​ബ്ക​​​​മ്മി​​​​റ്റി ഓ​​​​ൺ ആ​​​​ഫ്രി​​​​ക്ക വ്യാ​​​​ഴാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ഹി​​​​യ​​​​റിം​​​​ഗി​​​​ലാ​​​​ണു വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മ​​​​തി​​​​യാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടോ എ​​​​ന്ന​​​​തി​​​​ൽ സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​ന്നും യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ എ​​​​ന്തെ​​​​ങ്കി​​​​ലും കാ​​​ര്യം ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടോ​​​യെ​​​ന്നും മി​​​​ഷി​​​​ഗ​​​​ണി​​​​ൽ​​​നി​​​​ന്നു​​​​ള്ള റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പ്ര​​​​തി​​​​നി​​​​ധി ബി​​​​ൽ ഹു​​​​യി​​​​സെം​​​​ഗ ചോ​​​​ദി​​​​ച്ചു.

ഫു​​​​ലാ​​​​നി വം​​​​ശീ​​​​യ സാ​​​​യു​​​​ധ സം​​​​ഘ​​​​ങ്ങ​​​​ൾ, ബൊ​​​​ക്കോ ഹ​​​​റാം, ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് വെ​​​​സ്റ്റ് ആ​​​​ഫ്രി​​​​ക്ക പ്ര​​​​വി​​​​ശ്യ തു​​​​ട​​​​ങ്ങി​​​​യ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​ക​​​​ലു​​​​ക​​​​ളി​​​​ലും ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ണ് വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ ഇ​​​​ര​​​​ക​​​​ളാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്ന് സ​​​​മി​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി.

Latest News

Corehub Up