Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Trade Blacklist

സിം​ഗ​പ്പൂ​ർ ചി​പ്പ് ക​മ്പ​നി​യാ​യ 'മെ​ഗാ​സ്പീ​ഡി​നെ' ക​രി​മ്പ​ട്ടി​ക​യി​ൽ​ ഉൾപ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക 

വാ​ഷിം​ഗ്ട​ൺ: എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ചാ​ര​വൃ​ത്തി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ചി​പ്പ് ക​മ്പ​നി 'മെ​ഗാ​സ്പീ​ഡി​നെ' അ​മേ​രി​ക്ക വ്യാ​പാ​ര ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നു. തി​ങ്ക​ളാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 

മെ​ഗാ​സ്പീ​ഡി​ന്‍റെ പ്ര​ധാ​ന ഓ​ഹ​രി ഉ​ട​മ​യും ചൈ​നീ​സ് വ്യ​വ​സാ​യി​യു​മാ​യ ആ​ലീ​സ് ഹു​വാം​ഗു​മാ​യി ജെ​ൻ​സ​ൻ ഹു​വാം​ഗി​നു​ണ്ടാ​യി​രു​ന്ന അ​ടു​ത്ത ബ​ന്ധം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ചൈ​ന​യ്ക്ക് വേ​ണ്ടി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കു​ന്ന ചാ​ര​യാ​ണ് ആ​ലീ​സ് ഹു​വാം​ഗ് എ​ന്ന് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ക​ഴി​ഞ്ഞ മാ​സം 'ന്യൂ​യോ​ർ​ക്ക് ടൈം​സ്' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ഈ ​ക​ർ​ശ​ന ന​ട​പ​ടി.

ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തോ​ടെ, യു​എ​സ് വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ലൈ​സ​ൻ​സി​ല്ലാ​തെ മെ​ഗാ​സ്പീ​ഡി​ന് ഉ​ത്പ​ന്ന​ങ്ങ​ളോ സോ​ഫ്റ്റ്‌​വെ​യ​റു​ക​ളോ സാ​ങ്കേ​തി​ക​വി​ദ്യ​യോ ന​ൽ​കാ​ൻ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്ക് സാ​ധി​ക്കി​ല്ല. മാ​ത്ര​മ​ല്ല, ഇ​ത്ത​രം ലൈ​സ​ൻ​സു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്ക​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത. 

എ​ൻ​വി​ഡി​യ​യു​ടെ ഔ​ദ്യോ​ഗി​ക ക്ലൗ​ഡ് പ​ങ്കാ​ളി​യാ​യി ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള ക​മ്പ​നി​യാ​ണ് മെ​ഗാ​സ്പീ​ഡ്. അ​മേ​രി​ക്ക​യു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് ചൈ​നീ​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ത്യാ​ധു​നി​ക എ​ൻ​വി​ഡി​യ ചി​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ മെ​ഗാ​സ്പീ​ഡ് സ​ഹാ​യി​ക്കു​ന്നു​ണ്ടോ എ​ന്ന് 2025 ഒ​ക്ടോ​ബ​ർ മു​ത​ൽ അ​മേ​രി​ക്ക അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം.

ബീ​ജിം​ഗു​മാ​യു​ള്ള വ്യാ​പാ​ര-​ന​യ​ത​ന്ത്ര ബ​ന്ധം വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ ചൈ​നീ​സ് എ​ഐ സ്റ്റാ​ർ​ട്ട​പ്പാ​യ ഡീ​പ്സീ​ക്ക്, മെ​മ്മ​റി ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ സി​എ​ക്സ്എം​ടി എ​ന്നി​വ​രു​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ക​മ്പ​നി​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തു​ന്ന​ത് ട്രം​പ് ഭ​ര​ണ​കൂ​ടം നേ​ര​ത്തെ മാ​റ്റി​വെ​ച്ചി​രു​ന്നു. 2025 ഒ​ക്ടോ​ബ​റി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു​എ​സ് വാ​ണി​ജ്യ വ​കു​പ്പ് പു​തി​യൊ​രു സ്ഥാ​പ​ന​ത്തെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. 

Latest News

Corehub Up