Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USPS

America

ടെ​ക്സ​സി​ൽ ഡ്യൂ​ട്ടി​ക്കി​ടെ യു​എ​സ് ത​പാ​ൽ ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ടെ​ക്സസ്: ക​ന​ത്ത ചൂ​ട് തു​ട​രു​ന്ന​തി​നി​ടെ ടെ​ക്സസി​ലെ ലി​റ്റി​ൽ എ​ൽ​മി​ൽ ഡ്യൂ​ട്ടി​ക്കി​ടെ യുഎ​സ് പോ​സ്റ്റ​ൽ സ​ർ​വീ​സ് (യുഎസ്പിഎസ്) ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഉ​മേ​ഷ്‌​കു​മാ​ർ താ​ക്ക​ർ (58) ആ​ണ് മ​രി​ച്ച​ത്.

ഈ മാസം 20ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രു​ടെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ദി​വ​സം നോ​ർ​ത്ത് ടെ​ക്സ​സി​ലു​ട​നീ​ളം 100 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​ന് മു​ക​ളി​ലു​ള്ള ക​ന​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് ഹീ​റ്റ് അ​ഡ്വൈ​സ​റി നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

സെ​ർ​വെ​യ്‌​ല​ൻ​സ് ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം ഉ​ച്ച​യ്ക്ക് ഏ​ക​ദേ​ശം 12.20 ഓ​ടെ ലി​റ്റി​ൽ എ​ൽ​മി​ലെ തോ​ൺ​ഹി​ൽ ലെ​യി​ൻ - ഗ്രേ​സ്റ്റോ​ൺ ഡ്രൈ​വ് പ്ര​ദേ​ശ​ത്ത് താ​ക്ക​റി​ന്‍റെ ത​പാ​ൽ വാ​ഹ​നം ഹ​സാ​ർ​ഡ് ലൈ​റ്റു​ക​ൾ തെ​ളി​ഞ്ഞ നി​ല​യി​ൽ നി​ർ​ത്തി​യി​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടോ​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ൽ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് ലി​റ്റി​ൽ എ​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സിപിആ​ർ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, മ​ര​ണം അ​തി​ശ​ക്ത​മാ​യ ചൂ​ടു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​താ​ണോ എ​ന്ന കാ​ര്യം യുഎസ്പിഎസ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ നാ​ഷ​ണ​ൽ റൂ​റ​ൽ ലെ​റ്റ​ർ കാ​രി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (NRLCA) താ​ക്ക​റി​ന്‍റെ കു​ടും​ബ​ത്തി​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലെ​റ്റ​ർ കാ​രി​യേ​ഴ്സ് (NALC) നേ​താ​ക്ക​ൾ ത​പാ​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി കൂ​ടു​ത​ൽ സു​ര​ക്ഷ​യും ചൂ​ടു​കാ​ല തൊ​ഴി​ൽ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ത​പാ​ൽ വാ​ഹ​നം ഏ​റെ നേ​രം ഒ​രി​ട​ത്ത് ത​ന്നെ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഡാള​സ് - ​ഫോ​ർ​ട്ട്‌വ​ർ​ത്ത് മേ​ഖ​ല​യി​ലെ അ​തി​ശ​ക്ത​മാ​യ വേ​ന​ൽ​ച്ചൂ​ടി​ൽ ത​പാ​ൽ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ ഈ ​ദാ​രു​ണ സം​ഭ​വ​ത്തോ​ടെ വീ​ണ്ടും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

2023ൽ ​ഡാ​ള​സി​ൽ യൂ​ജി​ൻ ഗേ​റ്റ്സും 2025ൽ ​ജേ​ക്ക​ബ് ടെ​യ്‌​ല​റും ഡ്യൂ​ട്ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചി​രു​ന്നു. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഉ​മേ​ഷ്‌​കു​മാ​ർ താ​ക്ക​റി​ന്‍റെ​യും മ​ര​ണം.

Latest News

Corehub Up