Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USShareMarket

ഡെ​​മോ​​ക്രാ​​റ്റു​​ക​​ളു​​ടെ വി​​ജ​​യം: എ​​ഐ നി​​ക്ഷേ​​പ​​കരി​​ൽ ആ​​ശ​​ങ്ക

വാഷിംഗ്ടൺ ഡിസി: ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് (എ​​ഐ) സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ വ​​ള​​ർ​​ച്ച​​യെ യു​​എ​​സ് ഇ​​ട​​ക്കാ​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഡെ​​മോ​​ക്രാ​​റ്റു​​ക​​ൾ നേ​​ടി​​യ വി​​ജ​​യം മ​​ന്ദ​​ഗ​​ത​​യി​​ലാ​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ നി​​ക്ഷേ​​പ​​ക​​ർ ടെ​​ക് ഓ​​ഹ​​രി​​ക​​ൾ വി​​റ്റൊ​​ഴി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​ഗോ​​ള ഓ​​ഹ​​രിവി​​പ​​ണി​​ക​​ളി​​ൽ വ​​ൻ ത​​ക​​ർ​​ച്ച.

യു​​എ​​സി​​ൽ തു​​ട​​ങ്ങി ഏ​​ഷ്യ​​യി​​ലേ​​ക്കും യൂ​​റോ​​പ്പി​​ലേ​​ക്കും വ്യാ​​പി​​ച്ച ഈ ​​വി​​ൽ​​പ​​ന​​ത്തു​​ട​​ർ​​ച്ച മൂ​​ലം പ്ര​​മു​​ഖ ടെ​​ക് ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണിമൂ​​ല്യ​​ത്തി​​ൽ നി​​ന്ന് ല​​ക്ഷം കോ​​ടി​​ക്ക​​ണ​​ക്കി​​ന് ഡോ​​ള​​റാ​​ണ് ന​​ഷ്ട​​മാ​​യ​​ത്.

യു​​എ​​സി​​ൽ, ടെ​​ക് ഓ​​ഹ​​രി​​ക​​ൾ​​ക്ക് മു​​ൻ​​തൂ​​ക്ക​​മു​​ള്ള നാ​​സ്ദാ​​ക് ഓ​​ഹ​​രി സൂ​​ചി​​ക വ്യാ​​ഴാ​​ഴ്ച 5.5% ഇ​​ടി​​ഞ്ഞു. വെ​​ള്ളി​​യാ​​ഴ്ച ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ലും വ​​ൻ ഇ​​ടി​​വു​​ണ്ടാ​​യി, യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​ക​​ൾ താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്.

‘മാ​​ഗ്നി​​ഫി​​സെ​​ന്‍റ് സെ​​വ​​ന്’ വ​​ൻ ന​​ഷ്ടം

എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക്ക് ആ​​വ​​ശ്യ​​മാ​​യ ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ളെ ഡെ​​മോ​​ക്രാ​​റ്റ് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ എ​​തി​​ർ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന്, ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ വ​​രു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് നി​​ക്ഷേ​​പ​​ക​​ർ. എ​​ഐക്കാ​​യി ചെ​​ല​​വ​​ഴി​​ക്കു​​ന്ന ഭീ​​മ​​മാ​​യ തു​​ക തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ൻ ക​​ഴി​​യു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യും ഓ​​ഹ​​രി ഇ​​ടി​​വി​​ന് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.

യു​​എ​​സ് ഓ​​ഹ​​രിവി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വു കാ​​ര​​ണം ആ​​പ്പി​​ൾ, എ​​ൻ​​വി​​ഡി​​യ, ടെ​​സ്‌ല എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ ‘മാ​​ഗ്നി​​ഫി​​സെ​​ന്‍റ് സെ​​വ​​ൻ’ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന പ്ര​​മു​​ഖ ടെ​​ക് ക​​ന്പ​​നി​​ക​​ളു​​ടെ മൂ​​ല്യ​​ത്തി​​ൽനി​​ന്ന് ഒ​​റ്റ ദി​​വ​​സം കൊ​​ണ്ട് ഒ​​രു ട്രി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യ​​ത്. എ​​ൻ​​വി​​ഡി​​യ ഓ​​ഹ​​രി​​ക​​ൾ ഒന്പത് ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു.

ഇ​​ലോ​​ണ്‍ മ​​സ്കി​​ന്‍റെ ക​​ന്പ​​നി​​ക​​ളാ​​യ സ്പേ​​സ് എ​​ക്സ്, ടെ​​സ്‌ല എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ളി​​ലും വ​​ലി​​യ ഇ​​ടി​​വു​​ണ്ടാ​​യി. യ​​ഥാ​​ക്ര​​മം 8%, 11% എ​​ന്നി​​ങ്ങ​​നെ കൂ​​പ്പു​​കു​​ത്തി. ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണിമൂ​​ല്യ​​ത്തി​​ൽ​​നി​​ന്ന് 300 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ല​​ധി​​കം ന​​ഷ്ട​​പ്പെ​​ടാ​​ൻ ഇ​​ത് കാ​​ര​​ണ​​മാ​​യി.

നാ​​സ്ദാ​​ക് സൂ​​ചി​​ക​​യു​​ടെ കു​​ത്ത​​നെ ഇ​​ടി​​വ് അ​​തി​​ന്‍റെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ ഏ​​ക​​ദേ​​ശം 2.5 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ന​​ഷ്ട​​മു​​ണ്ടാ​​ക്കി. ഈ ​​സൂ​​ചി​​ക ഇ​​പ്പോ​​ൾ വി​​പ​​ണി നി​​രീ​​ക്ഷ​​ക​​ർ ‘ക​​റ​​ക്‌ഷ​​ൻ ടെ​​റി​​ട്ട​​റി’ എ​​ന്ന് വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ്. ഒ​​രു സൂ​​ചി​​ക​​യു​​ടെ​​യോ ക​​ന്പ​​നി​​യു​​ടെ​​യോ മൂ​​ല്യം സ​​മീ​​പ​​കാ​​ല​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽനി​​ന്ന് കു​​റ​​ഞ്ഞ​​ത് 10% എ​​ങ്കി​​ലും ഇ​​ടി​​യു​​ന്ന അ​​വ​​സ്ഥ​​യെ​​യാ​​ണ് സാ​​ന്പ​​ത്തി​​ക രം​​ഗ​​ത്ത് ക​​റ​​‌ക‌്ഷ​​ൻ എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്.

നി​​ർ​​മി​​തബു​​ദ്ധി മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യ ആ​​വേ​​ശ​​ത്താ​​ൽ സ​​മീ​​പ​​കാ​​ല​​ത്ത് ടെ​​ക് ഓ​​ഹ​​രി​​ക​​ൾ വ​​ലി​​യ നേ​​ട്ട​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. വ്യാ​​ഴാ​​ഴ്ച​​യു​​ണ്ടാ​​യ ഇ​​ടി​​വി​​നു ശേ​​ഷ​​വും നാ​​സ്ദാ​​ക് ഒ​​രു വ​​ർ​​ഷം മു​​ന്പു​​ള്ള​​തി​​നേ​​ക്കാ​​ൾ ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. ഈ ​​വ​​ർ​​ഷ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​തി​​നേ​​ക്കാ​​ൾ ഏ​​ക​​ദേ​​ശം 4.6% ഉ​​യ​​ര​​ത്തി​​ലും നി​​ൽ​​ക്കു​​ന്നു.

ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളും

യു​​എ​​സി​​ലെ വി​​ൽ​​പ​​ന​​ത്തു​​ട​​ർ​​ച്ച ഏ​​ഷ്യ​​യി​​ലേ​​ക്കും പ​​ട​​ർ​​ന്നു. മെ​​മ്മ​​റി ചി​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ കി​​യോ​​ക്സി​​യ, ടോ​​ക്കി​​യോ ഇ​​ല​​ക്‌ട്രോ​​ണ്‍ എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വ​​ലി​​യ തോ​​തി​​ൽ ഇ​​ടി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ജ​​പ്പാ​​നി​​ലെ നി​​ക്കി ഓ​​ഹ​​രി സൂ​​ചി​​ക 6% ഇ​​ടി​​വോ​​ടെ​​യാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ൽ, കോ​​സ്പി സൂ​​ചി​​ക ഒ​​രു ഘ​​ട്ട​​ത്തി​​ൽ എട്ടുശതമാനത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു. പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തു​​ന്ന വി​​ൽ​​പ​​ന ത​​ട​​യാ​​നാ​​യി വ്യാ​​പാ​​രം താ​​ത​​്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​യ്ക്കു​​ന്ന ‘സ​​ർ​​ക്യൂ​​ട്ട് ബ്രേ​​ക്ക​​ർ’ സം​​വി​​ധാ​​നം ഇ​​വി​​ടെ ന​​ട​​പ്പി​​ലാ​​ക്കേ​​ണ്ടി​​വ​​ന്നു.

കോ​​സ്പി ഒ​​ടു​​വി​​ൽ 6% ഇ​​ടി​​വോ​​ടെ​​യാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. ചി​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ എ​​സ്കെ ഹൈ​​നി​​ക്സി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ 10%ത്തി​​ല​​ധി​​കം ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.

യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​ക​​ളി​​ൽ ടെ​​ക് ഓ​​ഹ​​രി​​ക​​ളു​​ടെ അ​​ള​​വ് കു​​റ​​വാ​​യ​​തി​​നാ​​ൽ ഇ​​ടി​​വ് അ​​ത്ര രൂ​​ക്ഷ​​മാ​​യി​​രു​​ന്നി​​ല്ലെ​​ങ്കി​​ലും, ഇ​​ന്ന​​ലെ വി​​പ​​ണി​​ക​​ൾ താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ് തു​​റ​​ന്ന​​ത്.

ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ളി​​ൽ സ​​മ്മ​​ർ​​ദം

ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ളു​​ടെ​​യും എ​​ഐ​​യു​​ടെ​​യും വ​​ള​​ർ​​ച്ച മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കാ​​ൻ ഡെ​​മോ​​ക്രാ​​റ്റ് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ യു​​എ​​സി​​ലു​​ട​​നീ​​ളം പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു. സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക്ക് അ​​ടി​​ത്ത​​റ​​യാ​​യ ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ളു​​ടെ വി​​ക​​സ​​നം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നാ​​യി രാ​​ജ്യ​​ത്തു​​ട​​നീ​​ള​​മു​​ള്ള ബാ​​ല​​റ്റു​​ക​​ളി​​ൽ ഡ​​സ​​ൻക​​ണ​​ക്കി​​ന് പ്ര​​മേ​​യ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു.

നിക്ഷേപരുടെ ആശങ്ക

കോ​​ൺ​​ഗ്ര​​സി​​ലും സ്റ്റേ​​റ്റ് ഗ​​വ​​ൺ​​മെ​​ന്‍റു​​ക​​ളി​​ലും ഡെ​​മോ​​ക്രാ​​റ്റു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം ശ​​ക്ത​​മാ​​കു​​ന്ന​​ത് വ​​ൻ​​കി​​ട ടെ​​ക് ക​​മ്പ​​നി​​ക​​ൾ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന​​മാ​​യ കു​​ത്ത​​ക​​വി​​രു​​ദ്ധ നി​​യ​​മ​​ങ്ങ​​ൾ, ഡാ​​റ്റാ സ്വ​​കാ​​ര്യ​​താ​​ന​​യ​​ങ്ങ​​ൾ, ക​​ടു​​ത്ത മേ​​ൽ​​നോ​​ട്ടം എ​​ന്നി​​വ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​ലേ​​ക്കു ന​​യി​​ക്കു​​മെ​​ന്ന് നി​​ക്ഷേ​​പ​​ക​​ർ ഭ​​യ​​പ്പെ​​ടു​​ന്നു.

എ​​ഐ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി ക​​മ്പ​​നി​​ക​​ൾ ന​​ട​​ത്തു​​ന്ന ഭീ​​മ​​മാ​​യ നി​​ക്ഷേ​​പ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ലാ​​ഭ​​വി​​ഹി​​ത​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള സം​​ശ​​യ​​ങ്ങ​​ൾ നി​​ല​​വി​​ലു​​ണ്ട്. ഇ​​തി​​നി​​ട​​യി​​ലെ രാ​​ഷ്‌​​ട്രീ​​യ​​മാ​​റ്റ​​ങ്ങ​​ൾ ഫ​​ണ്ടിം​​ഗ്, ഊ​​ർ​​ജന​​യ​​ങ്ങ​​ൾ, എ​​ഐ മേ​​ഖ​​ല​​യെ ന​​യി​​ക്കു​​ന്ന കോ​​ടി​​ക​​ളു​​ടെ മൂ​​ധ​​ന​​ച്ചെ​​ല​​വ് പ്ര​​ക്രി​​യ എ​​ന്നി​​വ​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചേ​​ക്കാം.

നി​​ല​​വി​​ലു​​ള്ള ഊ​​ർ​​ജ​​ച്ചെ​​ല​​വ്, പ​​ണ​​പ്പെ​​രു​​പ്പം തു​​ട​​ങ്ങി​​യ സാ​​മ്പ​​ത്തി​​ക ഘ​​ട​​ക​​ങ്ങ​​ൾ​​ക്കൊ​​പ്പം ഈ ​​രാ​​ഷ്‌​​ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വം കൂ​​ടി ചേ​​ർ​​ന്ന​​ത് വി​​പ​​ണി​​യെ കൂ​​ടു​​ത​​ൽ ദു​​ർ​​ബ​​ല​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

 

Latest News

Corehub Up