Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UYiR

പോ​ലീ​സു​കാ​രാ​നാ​യി റോ​ഷ​ൻ വീ​ണ്ടും; ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ഉ​യി​ർ ട്രെ​യി​ല​ർ

ജോ​സ​ഫ്, ശി​ക്കാ​ർ, വ​ർ​ഗം, വാ​സ്ത​വം തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ സി​നി​മ​ക​ൾ​ക്ക് ശേ​ഷം എം. ​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ഉ​യി​ർ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ൻ​ഷാ​ദി​ന്‍റെ ജീ​വി​ത​ത്തി​ലെ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യു​വാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ധ​ർ​മ​ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ബ് എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് റോ​ഷ​ൻ എ​ത്തു​ന്ന​ത്.

വൗ ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ത്രി​വി​ക്ര​മ​ൻ നി​ർ​മ്മി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് നി​ഖി​ൽ കെ. ​മേ​നോ​നും ഷാ​ജി മാ​റാ​ടും ചേ​ർ​ന്നാ​ണ്.

ബൈ​ജു സ​ന്തോ​ഷ് ചി​ത്ര​ത്തി​ൽ ഒ​രു മു​ഴു​നീ​ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ വി​നീ​ത് ത​ട്ടി​ൽ, ദി​വ്യ എം ​നാ​യ​ർ, സ​ന്തോ​ഷ് ത്രി​വി​ക്ര​മ​ൻ, ഷാ​ജു ശ്രീ​ധ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, വി​നോ​ദ് സാ​ഗ​ർ, അ​തു​ല്യ ച​ന്ദ്ര, ശ്രു​തി മേ​നോ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​യാ​മി ഖേ​ർ, മ​ഹേ​ഷ്‌ ഷെ​ട്ടി എ​ന്നി​വ​ർ അ​തി​ഥി വേ​ഷ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു എ​ന്ന​തും സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

 

Latest News

Corehub Up