x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഷ​ൻ മാ​ത്യു​വി​ന്‍റെ ഉ​യി​ർ; സെ​ക്ക​ന്‍റ് ലു​ക്ക് പു​റ​ത്ത്


Published: June 13, 2026 08:34 AM IST | Updated: June 13, 2026 08:34 AM IST

ജോ​സ​ഫ്, ശി​ക്കാ​ർ, വ​ർ​ഗം, വാ​സ്ത​വം തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ സി​നി​മ​ക​ൾ​ക്ക് ശേ​ഷം എം. ​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ഉ​യി​ർ സെ​ക്ക​ൻ​ഡ് ലു​ക്ക് പു​റ​ത്തു​വി​ട്ടു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ൻ​ഷാ​ദി​ന്‍റെ ജീ​വി​ത​ത്തി​ലെ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യു​വാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ധ​ർ​മ​ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ബ് എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് റോ​ഷ​ൻ എ​ത്തു​ന്ന​ത്.

വൗ ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ത്രി​വി​ക്ര​മ​ൻ നി​ർ​മ്മി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് നി​ഖി​ൽ കെ. ​മേ​നോ​നും ഷാ​ജി മാ​റാ​ടും ചേ​ർ​ന്നാ​ണ്.

ബൈ​ജു സ​ന്തോ​ഷ് ചി​ത്ര​ത്തി​ൽ ഒ​രു മു​ഴു​നീ​ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ വി​നീ​ത് ത​ട്ടി​ൽ, ദി​വ്യ എം ​നാ​യ​ർ, സ​ന്തോ​ഷ് ത്രി​വി​ക്ര​മ​ൻ, ഷാ​ജു ശ്രീ​ധ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, വി​നോ​ദ് സാ​ഗ​ർ, അ​തു​ല്യ ച​ന്ദ്ര, ശ്രു​തി മേ​നോ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​യാ​മി ഖേ​ർ, മ​ഹേ​ഷ്‌ ഷെ​ട്ടി എ​ന്നി​വ​ർ അ​തി​ഥി വേ​ഷ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു എ​ന്ന​തും സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

കൂ​ർ​ഗ്, ത​ല​ശ്ശേ​രി, പാ​ല​ക്കാ​ട്, കൊ​ച്ചി, മും​ബൈ എ​ന്നീ അ​ഞ്ച് ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം ഉ​ട​ൻ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ക്കു​ന്ന​ത്.

മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കു​മ്പോ​ൾ ര​ഞ്ജ​ൻ എ​ബ്ര​ഹാ​മാ​ണ് എ​ഡി​റ്റിം​ഗ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. കെ.​എ​സ്. ചി​ത്ര ഈ ​ചി​ത്ര​ത്തി​നാ​യി മൂ​ന്ന് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്നു​ണ്ട്.

ഗാ​ന​ര​ച​ന​യി​ൽ ഷി​ബു ച​ക്ര​വ​ർ​ത്തി, സ​ന്തോ​ഷ് വ​ർ​മ്മ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​ഞ്ജ​ൻ ഭാ​ര​തി​യും ഉ​മേ​ഷ്‌ പി​ലി​ക്കു​ഡേ​ലു​വും പ​ങ്കാ​ളി​ക​ളാ​കു​ന്നു. സാ​ബു​റാം പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​നും പി.​വി. ശ​ങ്ക​ർ മേ​യ്ക്ക​പ്പും ആ​യി​ഷ ഷ​ഫീ​ർ സെ​യ്ത് കോ​സ്റ്റ്യൂം ഡി​സൈ​നും നി​ർ​വ്വ​ഹി​ക്കു​ന്നു. ത​വ​സി രാ​ജ് ആ​ണ് സ്റ്റ​ണ്ട് സം​വി​ധാ​യ​ക​ൻ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : uyir roshan mathew

Recent News

Corehub Up