Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UberBikeTaxi

Viral

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; പിന്നാലെ ക്രൂരമായ കൈയേറ്റം, ഡൽഹിയിലെ സ്ത്രീസുരക്ഷയെ വീണ്ടും ചോദ്യം ചെയ്ത് വൈറൽ വീഡിയോ!

ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി​യി​ൽ ഉ​ബ​ർ ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​ർ​ക്ക് നേ​രെ റോ​ഡി​ൽ വെ​ച്ച് ക്രൂ​ര​മാ​യ കൈ​യേ​റ്റ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​രു യു​വ​തി​യാ​ണ് താ​ൻ നേ​രി​ട്ടു​ക​ണ്ട ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

യാ​ത്ര​യ്ക്കി​ട​യി​ൽ യു​വ​തി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു മോ​ട്ടോ​ർ​സൈ​ക്കി​ളു​മാ​യി ത​ട്ടു​ക​യാ​യി​രു​ന്നു. സം​സാ​രി​ച്ച് തീ​ർ​ക്കാ​മാ​യി​രു​ന്ന ഈ ​ചെ​റി​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ, പ്ര​കോ​പി​ത​നാ​യ മ​റ്റേ ബൈ​ക്ക് യാ​ത്രി​ക​ൻ ഉ​ബ​ർ ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കാ​ൻ തു​ട​ങ്ങി.

ത​ന്‍റെ കൈ​യി​ലി​രു​ന്ന ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി ഡ്രൈ​വ​റു​ടെ ത​ല​യ്ക്ക് ശ​ക്തി​യാ​യി അ​ടി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഈ ​ത​ല്ലി​നി​ട​യി​ൽ ഹെ​ൽ​മ​റ്റ് ത​ക​രു​ക​യും അ​തി​ന്‍റെ ക​ഷ്ണ​ങ്ങ​ൾ തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അ​ക്ര​മി​യു​ടെ ബൈ​ക്ക് ന​മ്പ​ർ DL11PH6197 ആ​ണെ​ന്ന് ഇ​തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, സം​ഭ​വം ന​ട​ന്ന തീ​യ​തി​യെ​ക്കു​റി​ച്ചോ തു​ട​ർ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചോ വ്യ​ക്ത​ത​യി​ല്ല.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ ന​ഗ​ര​ത്തി​ലെ റോ​ഡ് സു​ര​ക്ഷ​യെ​യും സ്ത്രീ​ക​ളു​ടെ യാ​ത്രാ​സു​ര​ക്ഷി​ത​ത്വ​ത്തെ​യും കു​റി​ച്ച് വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

 

Latest News

Corehub Up