ഡൽഹിയിലെ രോഹിണിയിൽ ഉബർ ബൈക്ക് ടാക്സി ഡ്രൈവർക്ക് നേരെ റോഡിൽ വെച്ച് ക്രൂരമായ കൈയേറ്റമുണ്ടായതായി റിപ്പോർട്ട്. ഷൂട്ടിംഗ് കഴിഞ്ഞ് മെട്രോ സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്ന ഒരു യുവതിയാണ് താൻ നേരിട്ടുകണ്ട ഈ ഞെട്ടിക്കുന്ന സംഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
യാത്രയ്ക്കിടയിൽ യുവതി സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു മോട്ടോർസൈക്കിളുമായി തട്ടുകയായിരുന്നു. സംസാരിച്ച് തീർക്കാമായിരുന്ന ഈ ചെറിയ അപകടത്തിന് പിന്നാലെ, പ്രകോപിതനായ മറ്റേ ബൈക്ക് യാത്രികൻ ഉബർ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.
തന്റെ കൈയിലിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് അക്രമി ഡ്രൈവറുടെ തലയ്ക്ക് ശക്തിയായി അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ തല്ലിനിടയിൽ ഹെൽമറ്റ് തകരുകയും അതിന്റെ കഷ്ണങ്ങൾ തെറിച്ചുവീണ് യാത്രക്കാരിയായ യുവതിക്കും പരിക്കേൽക്കുകയും ചെയ്തു.
അക്രമിയുടെ ബൈക്ക് നമ്പർ DL11PH6197 ആണെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, സംഭവം നടന്ന തീയതിയെക്കുറിച്ചോ തുടർനടപടികളെക്കുറിച്ചോ വ്യക്തതയില്ല.
ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ ഈ വീഡിയോ നഗരത്തിലെ റോഡ് സുരക്ഷയെയും സ്ത്രീകളുടെ യാത്രാസുരക്ഷിതത്വത്തെയും കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
Uber bike rider in Delhi’s Rohini brutally attacked with a helmet after a minor scrape. Attacker (bike DL11PH6197) abused them & fled, Whole incident recorded by a Female passenger pic.twitter.com/RBygjTJm44
— Ghar Ke Kalesh (@gharkekalesh) June 10, 2026
Tags : DelhiRoadRage UberBikeTaxi ViralVideo WomensSafetyDelhi DelhiNews