Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UberIndia

Kouthukam

അധിക തുക ആവശ്യപ്പെട്ട് തർക്കം: ഊബർ ഡ്രൈവർ വഴിയിൽ ഇറക്കിവിട്ടതായി അമേരിക്കൻ യുവതിയുടെ പരാതി

ബം​ഗ​ളൂ​രു​വി​ൽ ഊ​ബ​ർ യാ​ത്ര​യ്ക്കി​ടെ അ​മേ​രി​ക്ക​ൻ യു​വ​തി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ഡാ​ന മേ​രി എ​ന്ന യു​വ​തി​യാ​ണ് ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ത്തേ​ക്ക് പോ​യ ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഊ​ബ​ർ ടാ​ക്സി വി​ളി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. യാ​ത്ര തു​ട​ങ്ങി ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക​കം ഡ്രൈ​വ​ർ അ​ധി​ക തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​പ്പി​ൽ കാ​ണി​ച്ച നി​ര​ക്ക് ടോ​ൾ ചാ​ർ​ജ് അ​ട​യ്ക്കാ​ൻ തി​ക​യി​ല്ലെ​ന്നും അ​തി​നാ​ൽ ടോ​ൾ തു​ക കൈ​യ്യി​ൽ നി​ന്ന് വേ​റെ ന​ൽ​ക​ണ​മെ​ന്നും ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ആ​പ്പി​ലെ തു​ക​യി​ൽ ടോ​ൾ നി​ര​ക്ക് ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ൻ​പും ഈ ​റൂ​ട്ടി​ൽ യാ​ത്ര ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ അ​ധി​ക പ​ണം ന​ൽ​കി​ല്ലെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി.

സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ആ​പ്പ് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഡ്രൈ​വ​ർ അ​തൊ​ന്നും കേ​ൾ​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തു​ക​യും തി​ര​ക്കേ​റി​യ ഒ​രു ക​വ​ല​യി​ൽ വെ​ച്ച് യു​വ​തി​യോ​ട് കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

റോ​ഡി​ന് ന​ടു​വി​ൽ വെ​ച്ച് ത​ന്നോ​ട് ഇ​റ​ങ്ങി​പ്പോ​കാ​ൻ പ​റ​യു​ന്ന​ത് ചോ​ദ്യം ചെ​യ്ത യു​വ​തി, സം​ഭ​വം മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ക്കാ​ൻ തു​ട​ങ്ങി. ആ​പ്പ് കാ​ണി​ക്കു​ന്ന നി​ര​ക്ക് കൃ​ത്യ​മാ​യി ന​ൽ​കാം എ​ന്നും ത​ന്നെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​വ​ർ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു.

ഒ​ടു​വി​ൽ വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ ഡ്രൈ​വ​ർ ത​ന്നോ​ട് ക​ടു​ത്ത അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​താ​യി യു​വ​തി ആ​രോ​പി​ക്കു​ന്നു. ഭ​യ​പ്പെ​ടു​ത്തു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ഏ​ക​ദേ​ശം 10 മി​നി​റ്റോ​ളം കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് യു​വ​തി​ക്ക് മ​റ്റൊ​രു ക്യാ​ബ് ല​ഭി​ച്ച​ത്.

ര​ണ്ടാ​മ​തെ​ത്തി​യ ഡ്രൈ​വ​ർ യാ​തൊ​രു​വി​ധ അ​ധി​ക തു​ക​യും ആ​വ​ശ്യ​പ്പെ​ടാ​തെ ത​ന്നെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ടോ​ൾ നി​ര​ക്ക് ടി​ക്ക​റ്റ് തു​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​വ​ർ സ്ഥി​രീ​ക​രി​ക്കു​ക​യും, ഡ്രൈ​വ​ർ​ക്കെ​തി​രെ യു​വ​തി ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​നി​യും ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഊ​ബ​റി​നും ഇ​ത്ത​രം ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റ​ത്തി​നു​മെ​തി​രെ വ​ലി​യ തോ​തി​ലു​ള്ള വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ൽ സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി നി​ര​വ​ധി പേ​രാ​ണ് യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ങ്ങ​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Check the video
here.
https://www.instagram.com/reel/DeHGJ8OI6lA/?utm_source=ig_web_copy_link&stkn=MzRlODBiNWFlZA==

Latest News

Corehub Up