Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UddhavThackeray

ഗ്യാ​നേ​ഷ് കു​മാ​റി​നെ ജ​യി​ലി​ല​ട​ക്ക​ണം; തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ബാ​ല​റ്റ് പേ​പ്പ​റി​ൽ ന​ട​ത്ത​ണ​മെ​ന്ന് ഉ​ദ്ദ​വ് താ​ക്ക​റെ

മും​ബൈ: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ ജ​യി​ലി​ല​ട​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ്ദ​വ് താ​ക്ക​റെ. ഗ്യാ​നേ​ഷ് കു​മാ​ർ ജ​നാ​ധി​പ​ത്യ​ത്തെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി വീ​ണ്ടും ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും ഉ​ദ്ദ​വ് താ​ക്ക​റെ ആ​വ​ശ്യ​പ്പെ​ട്ടു. മും​ബൈ​യി​ലെ മാ​തോ​ശ്രീ​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​വി​യി​ലെ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്ത​ണം. ഗ്യാ​നേ​ഷ് കു​മാ​ർ ഇ​ട​പെ​ട്ട എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും വീ​ണ്ടും ന​ട​ത്ത​ണം. ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്നും ഉ​ദ്ദ​വ് താ​ക്ക​റെ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഗ്യാ​നേ​ഷ് കു​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്നും ഉ​ദ്ദ​വ് താ​ക്ക​റെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up