തൃക്കരിപ്പൂർ: ഉദിനൂരിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് വിളംബര റാലി നടത്തി. ഉദിനൂർ ജിഎച്ച്എസ്എസിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 1500 ൽപരം വരുന്ന വിദ്യാർഥികളാണ് വരവേൽപ്പ് റാലി നടത്തിയത്.
ബാൻഡ് മേളത്തിന്റെ അകമ്പടിയിൽ നടന്ന റാലി ഉദിനൂർ സെൻട്രലിൽ മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം എം. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഇഷ്ട ടീമുകളുടെ ടീമുകളുടെ ചായം മുഖത്ത് പൂശി, പതാകൾ വീശി, ജേഴ്സികളണിഞ്ഞ് കാൽപന്തുകളിയുടെ ആവേശം ഗ്രാമത്തിൽ നിറച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന യോഗത്തിൽ പിടിഎ പ്രസിഡന്റ് വി.എം. വിനോദ് അധ്യക്ഷത വഹിച്ചു.
എം. സുരേഷ് സന്ദേശം നൽകി. പ്രിൻസിപ്പൽ പി.വി. ലീന, മുഖ്യാധ്യാപിക കെ. ലത, ഇ.വി. മനോജ് എന്നിവർ പ്രസംഗിച്ചു.