x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദി​നൂ​രി​നെ ഇ​ള​ക്കി​മ​റി​ച്ച് ലോ​ക​ക​പ്പ് വ​ര​വേ​ല്പ് റാ​ലി


Published: June 12, 2026 03:17 AM IST | Updated: June 12, 2026 03:17 AM IST

തൃ​ക്ക​രി​പ്പൂ​ർ: ഉ​ദി​നൂ​രി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​റ്റ് വി​ളം​ബ​ര റാ​ലി ന​ട​ത്തി. ഉ​ദി​നൂ​ർ ജി​എ​ച്ച്എ​സ്എ​സി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ 1500 ൽ​പ​രം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ​ര​വേ​ൽ​പ്പ് റാ​ലി ന​ട​ത്തി​യ​ത്.

ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ൽ ന​ട​ന്ന റാ​ലി ഉ​ദി​നൂ​ർ സെ​ൻ​ട്ര​ലി​ൽ മു​ൻ ഇ​ന്ത്യ​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ താ​രം എം. ​സു​രേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ഷ്ട ടീ​മു​ക​ളു​ടെ ടീ​മു​ക​ളു​ടെ ചാ​യം മു​ഖ​ത്ത് പൂ​ശി, പ​താ​ക​ൾ വീ​ശി, ജേ​ഴ്സി​ക​ള​ണി​ഞ്ഞ് കാ​ൽ​പ​ന്തു​ക​ളി​യു​ടെ ആ​വേ​ശം ഗ്രാ​മ​ത്തി​ൽ നി​റ​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം. ​സു​രേ​ഷ് സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ പി.​വി. ലീ​ന, മു​ഖ്യാ​ധ്യാ​പി​ക കെ. ​ല​ത, ഇ.​വി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : Nattuvishesham Local Desk World Cup Udinur

Recent News

Corehub Up