Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UkrainPort

യുക്രെയ്ൻ തുറമുഖത്ത് ഡ്രോൺ-മിസൈൽ ഭീഷണി; 13 ഇന്ത്യൻ നാവികർ കുടുങ്ങി, ഇടപെടലുമായി എംബസി

കീ​​​വ്: യു​​​ക്രെയ്‌​​​നി​​​ലെ ക​​​രി​​​ങ്ക​​​ട​​​ൽ തീ​​​ര​​​ത്തു​​​ള്ള ചോ​​​ർ​​​ണോ​​​മോ​​​ർ​​​സ്‌​​​ക് തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ട ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ൽ 13 ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി.

തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഡ്രോ​​​ൺ, മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന എം​​​വി ആ​​​മി​​​ർ-1 എ​​​ന്ന ക​​​പ്പ​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു കീ​​​വി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

നാ​​​വി​​​ക​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കു പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന​​​ ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​വ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു. 15 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണു ക​​​പ്പ​​​ലി​​​ലു​​​ള്ള​​​ത്. അ​​​തി​​​ൽ 13 പേ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്.

ക​​​പ്പ​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന പ്ര​​​ദേ​​​ശ​​​ത്തി​​നു തൊ​​​ട്ട​​​ടു​​​ത്ത് വ​​​ൻ​​​തോ​​​തി​​​ൽ ഡ്രോ​​​ൺ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഏ​​​തു​​​സ​​​മ​​​യ​​​വും ക​​​പ്പ​​​ലി​​​നു നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​കാ​​​മെ​​​ന്ന ഭീ​​​തി​​​യി​​​ലാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രെ​​​ന്നും ഫോ​​​ർ​​​വേ​​​ഡ് സീ​​​മെ​​​ൻ​​​സ് യൂ​​​ണി​​​യ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ 25ന് ​​​യു​​​ക്രെ​​​യ്‌​​​നി​​​ലെ ഒ​​​ഡെ​​​സ തു​​​റ​​​മു​​​ഖ​​​ത്തു​​​വ​​​ച്ച് എം​​​വി എ​​​ജി​​​എ​​​ൻ രഗ്‌നാര്‍ എ​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ന് നേ​​​രേ ആ​​​ക്ര​​​മണ​​​മു​​​ണ്ടാ​​​യ​​​തി​​​ന് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണ് പു​​​തി​​​യ സം​​​ഭ​​​വം. അ​​​ന്ന​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ട് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​രെ കാ​​​ണാ​​​താ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള തെ​​​ര​​​ച്ചി​​​ൽ യു​​​ക്രെ​​​യ്ൻ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up