Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UmaBharti

ദ​തി​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി: ബി​ജെ​പി​യെ വി​മ​ർ​ശി​ച്ച് ഉ​മാ ഭാ​ര​തി

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ ദ​തി​യ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ ബി​ജെ​പി​​ ആ​ത്മ​പ​രി​ശോ​ധ​ന നടത്തണമെ​ന്ന് മു​തി​ർ​ന്ന നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മാ ഭാ​ര​തി. അ​തേ​സ​മ​യം, ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തു​ക​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്ത മു​തി​ർ​ന്ന പ്രാ​ദേ​ശി​ക നേ​താ​വ് അ​വ​ധേ​ഷ് നാ​യി​ക്കി​നെ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.

വോ​ട്ട് വി​ഹി​തം ഉ​യ​ർ​ന്ന​തി​ൽ മാ​ത്രം ആ​ശ്വ​സി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ദ​തി​യ​യി​ലെ തോ​ൽ​വി ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്നും ഉ​മാ ഭാ​ര​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് പാ​ർ​ട്ടി ആ​ഴ​ത്തി​ലു​ള്ള അ​വ​ലോ​ക​നം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ടും പാ​ർ​ട്ടി​യോ​ടൊ​പ്പം ഉ​റ​ച്ചു​നി​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി ഘ​ൻ​ശ്യാം സിം​ഗി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ് മു​ൻ ബി​ജെ​പി നേ​താ​വാ​യ അ​വ​ധേ​ഷ് നാ​യി​ക്കി​ന് മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി ന​ൽ​കി​യ​ത്.

അ​യോ​ഗ്യ​താ ന​ട​പ​ടി​യെ​ത്തു​ട​ർ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ഴി​വെ​ച്ച മു​ൻ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ രാ​ജേ​ന്ദ്ര ഭാ​ര​തി​യെ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു എ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് ര​ണ്ടി​ന് കോ​ൺ​ഗ്ര​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. 

Latest News

Corehub Up