Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnaccountedMoney

കണക്കിൽപ്പെടാത്ത പണം: ജസ്റ്റീസ് വർമ കുറ്റക്കാരൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ​​നി​​​ന്നു ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ൽ ക​​​ണ​​​ക്കി​​​ൽ​​​ പെ​​​ടാ​​​ത്ത പ​​​ണം ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ൽ ജ​​​സ്റ്റീ​​​സ് യ​​​ശ്വ​​​ന്ത് വ​​​ർ​​​മ​​​യ്‌​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി ലോ​​​ക്‌​​​സ​​​ഭാ അ​​​ന്വേ​​​ഷ​​​ണസ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ണ​​​ക്കി​​​ൽ ​​​പെ​​​ടാ​​​ത്ത പ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത​​​ട​​​ക്കം മൂ​​​ന്ന് കു​​​റ്റ​​​ങ്ങ​​​ളും തെ​​​ളി​​​ഞ്ഞ​​​താ​​​യി സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​സ്റ്റീ​​സ് അ​​​ര​​​വി​​​ന്ദ് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ മൂ​​​ന്നം​​​ഗ അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി ഇ​​​ന്ന​​​ലെ ലോ​​​ക്സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

തൊ​​​ണ്ടി​​​മു​​​ത​​​ലാ​​​യ തെ​​​ളി​​​വു​​​ക​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ക, അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​വും വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​തു​​​മാ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളും തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ​​​ണം ആ​​​രു​​​ടേ​​​താ​​​ണെ​​​ന്നോ അ​​​ത് എ​​​ങ്ങ​​​നെ അ​​​വി​​​ടെ എ​​​ത്തി​​​യെ​​​ന്നോ വ്യ​​​ക്ത​​​മാ​​​ക്ക​​​ുന്നതിൽ ജ​​​സ്റ്റീ​​​സ് വ​​​ർ​​​മ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി.

വി​​​വാ​​​ദ​​​ങ്ങ​​​ളെത്തു​​​ട​​​ർ​​​ന്ന് ജ​​​സ്റ്റീ​​​സ് യ​​​ശ്വ​​​ന്ത് വ​​​ർ​​​മ ഏ​​​പ്രി​​​ൽ പ​​​ത്തി​​​ന് രാ​​​ഷ്‌​​ട്ര​​​പ​​​തി​​​ക്ക് രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ ഇം​​​പീ​​​ച്ച് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ക് പ്ര​​​സ​​​ക്തി ഇ​​​ല്ലാ​​​താ​​​യി.

അ​​​തേ​​​സ​​​മ​​​യം, ലോ​​​ക്‌​​​സ​​​ഭാ അ​​​ന്വേ​​​ഷ​​​ണസ​​​മി​​​തി ജ​​​സ്റ്റീ​​​സ് വ​​​ർ​​​മ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മോ എ​​​ന്നാ​​​ണ​​​റി​​​യേ​​​ണ്ട​​​ത്.

ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ 500 രൂ​​​പ​​​യു​​​ടെ നോ​​​ട്ട് കൂ​​​മ്പാ​​​രം 

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലെ 30 തു​​​ഗ്ല​​​ക് ക്ര​​​സ​​​ന്‍റി​​ലു​​​ള്ള ജ​​​ഡ്ജി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലെ സ്റ്റോ​​​ർ റൂ​​​മി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടിത്ത​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ൽ 500 രൂ​​​പ​​​യു​​​ടെ നോ​​​ട്ട് കൂ​​​മ്പാ​​​രം ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.

സം​​​ഭ​​​വം ഡ​​​ൽ​​​ഹി ഫ​​​യ​​​ർ സ​​​ർ​​​വീ​​​സി​​​ലെ​​​യും പോ​​​ലീ​​​സി​​​ലെ​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ കാ​​​ണു​​​ക​​​യും ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​സ്റ്റോ​​​ർ റൂം ​​​വ​​​സ​​​തി​​​യി​​​ൽ​​നി​​​ന്ന് വേ​​​റി​​​ട്ട​​​താ​​​ണെ​​​ന്നും ത​​​നി​​​ക്ക് ഇ​​​തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​മി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ജ​​​ഡ്ജി​​​യു​​​ടെ വാ​​​ദ​​​ങ്ങ​​​ൾ.

എ​​​ന്നാ​​​ൽ, ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യു​​​ടെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണം ജ​​​ഡ്ജി​​​ക്കാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​​ണ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. കൂ​​​ടാ​​​തെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ട് സ​​​ഹ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന ജ​​​ഡ്ജി പി​​​ന്നീ​​​ട് അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​നു ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​ക​​​ൾ അ​​​പൂ​​​ർ​​​ണ​​​വും തെ​​​റ്റി​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up