ജക്കാർത്ത: ഇന്തോനേഷ്യയിലെ വിദ്യാർഥികളും അവകാശ സംഘടനകളും പ്രസിഡന്റ് പ്രബോവോ സുബായാന്തോയ്ക്കെതിരേ പ്രതിഷേധപ്രകടനം നടത്തി.
സുമാത്ര, ബോർണിയോ, പാപ്പുവ തുടങ്ങിയ ദ്വീപുകളിൽ ആഴ്ചകളായി പടരുന്ന കാട്ടുതീ പടരുന്നതാണ് വിദ്യാർഥികളെ തെരുവിലിറക്കിയത്.
തലസ്ഥാനമായ ജക്കാർത്ത അടക്കമുള്ള നഗരങ്ങളിൽ ഇന്നലെ പ്രകടനങ്ങളുണ്ടായി. പൊലിസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.
എൽനിനോ കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിൽ കാട്ടുതീകൾ പടരുന്നത്. ഇതിന്റെ അന്തരഫലമായി അന്തരീക്ഷം പുകയിൽ മുങ്ങിയിരിക്കുന്നു.
ഇന്തോനേഷ്യയിൽ മാത്രമല്ല, അയൽ രാജ്യങ്ങളായ മലേഷ്യയിലും സിംഗപ്പൂരിലും ശ്വസന സംബന്ധ അസുഖങ്ങൾ വർധിച്ചിട്ടുണ്ട്.
കാട്ടുതീയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പരിസ്ഥിതിനാശം വരുത്തുന്ന കന്പനികൾക്കെതിരേ നടപടി എടുക്കണം എന്നാവശ്യപ്പെട്ടുമാണ് വിദ്യാർഥി സമരം.
ജനപ്രീതി പിടിച്ചുപറ്റാൻ സ്കൂളിൽ സൗജന്യഭക്ഷണം നല്കുന്ന പദ്ധതി സാന്പത്തികബാധ്യത ഉണ്ടാക്കുന്നതിനാൽ നിർത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.