Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnbelievableMoments

Kouthukam

ട്രെ​യി​ന​ർ​മാ​ർ പോ​ലും പ​ക​ച്ച​പ്പോ​ൾ ചൂ​ലു​മാ​യി രം​ഗ​ത്തി​റ​ങ്ങി ഒ​രു അ​മ്മ​ക്ക​രു​ത്ത്

തീ​പി​ടു​ത്ത​മു​ണ്ടാ​യാ​ൽ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഗ്രാ​മ​ത്തി​ൽ ക്ലാ​സ് എ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഗ്യാ​സ് പൈ​പ്പി​ൽ തീ ​ക​ത്തി​ച്ചു.

തീ ​അ​ളി​പ്പ​ട​ർ​ന്ന നി​മി​ഷം ട്രെ​യി​നി​ങ് ന​ൽ​കാ​ൻ വ​ന്ന​വ​ർ പോ​ലും പ​ക​ച്ചു​നി​ന്ന ആ ​നി​മി​ഷ​ത്തി​ൽ, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ ​തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു നാ​ട​ൻ ബു​ദ്ധി പ്ര​യോ​ഗി​ച്ചു.

പേ​ടി​ച്ചോ​ടാ​നോ വെ​ള്ള​മൊ​ഴി​ക്കാ​നോ നി​ൽ​ക്കാ​തെ, അ​വ​ർ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ചൂ​ലെ​ടു​ത്ത് ആ​ളി​പ്പ​ട​ർ​ന്ന തീ​യി​ലേ​ക്ക് ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​ര​ടി പോ​ലും പി​ന്നോ​ട്ട് മാ​റാ​തെ അ​തി​വേ​ഗ​ത്തി​ൽ ചൂ​ലു​കൊ​ണ്ട് നി​ര​ന്ത​ര​മാ​യി ത​ല്ലി ഒ​ടു​വി​ൽ അ​വ​ർ ആ ​തീ പൂ​ർ​ണ​മാ​യും അ​ണ​ച്ചു.

സു​ര​ക്ഷാ ക്ലാ​സി​ലെ പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ളെ​ക്കാ​ൾ വ​ലി​യ പാ​ഠ​മാ​യി മാ​റി​യ ഈ ​സ്ത്രീ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ മ​ന​സാ​ന്നി​ധ്യ​വും ധീ​ര​ത​യും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up