x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോക്സ് തുറന്നു, ബലൂൺ ഉയർന്നു; സർപ്രൈസ് പാളിപ്പോയപ്പോൾ യുവാവിന് നഷ്ടമായത് 1.8 ലക്ഷം രൂപ


Published: February 12, 2026 05:45 PM IST | Updated: February 12, 2026 06:02 PM IST

ജ​ർ​മ്മ​നി​യി​ൽ നി​ന്നു​ള്ള ഒ​രു യു​വാ​വ് ത​ന്‍റെ പ്ര​ണ​യി​നി​ക്കാ​യി ഒ​രു​ക്കി​യ സ്നേ​ഹ​സ​മ്മാ​നം അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു ദു​ര​ന്ത​ത്തി​ൽ അ​വ​സാ​നി​ച്ച വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ലോ​ക​മെ​ങ്ങും ച​ർ​ച്ച​യാ​കു​ന്ന​ത്.

വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ആ ​സ​ർ​പ്രൈ​സ് നി​മി​ഷം ക​ണ്ണ​ട​ച്ചു​തു​റ​ക്കു​ന്ന വേ​ഗ​ത്തി​ലാ​ണ് ക​ണ്ണീ​രി​ലാ​യി മാ​റി​യ​ത്. രാ​ത്രി​യി​ൽ ഒ​രു പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വെ​ച്ചാ​യി​രു​ന്നു യു​വാ​വ് ഈ ​ആ​ഘോ​ഷം പ്ലാ​ൻ ചെ​യ്ത​ത്.

ക​റു​ത്ത സ്യൂ​ട്ട് ധ​രി​ച്ച യു​വാ​വ്, ചു​വ​ന്ന റി​ബ​ണു​ക​ൾ കൊ​ണ്ട് മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച ഒ​രു വ​ലി​യ പെ​ട്ടി കാ​മു​കി​ക്ക് മു​ന്നി​ൽ വെ​ച്ചു. പെ​ട്ടി​ക്കു​ള്ളി​ൽ ആ​ക​ർ​ഷ​ക​മാ​യ വെ​ളി​ച്ച​വും ബ​ലൂ​ണി​ൽ കോ​ർ​ത്തു​വെ​ച്ച ക​റ​ൻ​സി നോ​ട്ടു​ക​ളു​ടെ നീ​ണ്ട നി​ര​യും ഉ​ണ്ടാ​യി​രു​ന്നു.

കാ​മു​കി ആ​വേ​ശ​ത്തോ​ടെ പെ​ട്ടി തു​റ​ന്ന​പ്പോ​ൾ ഹൈ​ഡ്ര​ജ​ൻ നി​റ​ച്ച ബ​ലൂ​ൺ പ​ണ​മാ​ല​യു​മാ​യി മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു. ഈ ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച ക​ണ്ട​യു​ട​ൻ കാ​മു​കി സ​ന്തോ​ഷം കൊ​ണ്ട് ത​ന്‍റെ പ​ങ്കാ​ളി​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​വൈ​കാ​രി​ക നി​മി​ഷ​ത്തി​നി​ട​യി​ൽ ആ ​പ​ണ​മാ​ല​യു​ടെ നൂ​ല് കൈ​വി​ട്ടു​പോ​യ കാ​ര്യം ഇ​രു​വ​രും ശ്ര​ദ്ധി​ച്ചി​ല്ല.

സെ​ക്ക​ന്‍റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യ ആ ​നോ​ട്ടു​ക​ൾ ആ​കാ​ശ​ത്തേ​ക്ക് പ​റ​ന്നു​യ​രു​ന്ന​ത് ക​ണ്ട യു​വാ​വ് പ​രി​ഭ്രാ​ന്ത​നാ​യി ത​ന്‍റെ കോ​ട്ട് ഊ​രി​യെ​റി​ഞ്ഞും മ​റ്റും അ​ത് ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും പ​ണ​വു​മാ​യി ബ​ലൂ​ൺ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു.

ത​ന്‍റെ ഒ​രു മാ​സ​ത്തെ മു​ഴു​വ​ൻ ശ​മ്പ​ള​മാ​യ ഏ​ക​ദേ​ശം 1.8 ല​ക്ഷ​ത്തോ​ളം രൂ​പ ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​ത് ക​ണ്ട യു​വാ​വ് മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന് നി​ല​ത്തി​രു​ന്നു പോ​യി.

എ​ങ്കി​ലും പ​ണ​ത്തേ​ക്കാ​ൾ ഉ​പ​രി അ​വ​ന്‍റെ മ​ന​സി​നാ​ണ് താ​ൻ വി​ല ന​ൽ​കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് കാ​മു​കി അ​വ​നെ ആ​ശ്വ​സി​പ്പി​ച്ച​ത് കാ​ണി​ക​ളെ​യും സ്പ​ർ​ശി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

പ്ര​ണ​യ​ത്തി​ന്‍റെ തീ​വ്ര​ത​യെ ചി​ല​ർ പ്ര​കീ​ർ​ത്തി​ച്ച​പ്പോ​ൾ, തു​റ​സാ​യ സ്ഥ​ല​ത്ത് ഇ​ത്ര​യ​ധി​കം പ​ണം പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ലെ അ​ശ്ര​ദ്ധ​യെ വി​മ​ർ​ശി​ച്ചും നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്രാ​യോ​ഗി​ക​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ല്ലെ​ങ്കി​ൽ എ​ന്ത് സം​ഭ​വി​ക്കും എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​സം​ഭ​വം മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : ViralVideo GoneViral TrendingNews InternetSensation UnbelievableMoments

Recent News

Corehub Up