കർണാടകയിലെ തുമകൂരുവിലുള്ള ഒരു ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ-വജ്രാഭരണങ്ങൾ അപ്രത്യക്ഷമായ സംഭവത്തിൽ അപ്രതീക്ഷിത വില്ലനെ പിടി കൂടി.
പൂട്ടുപൊളിക്കാത്തതിനാൽ സത്യാവസ്ഥ അറിയാൻ കടയുടമകൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു കൊച്ചു എലിയാണ് ആഭരണങ്ങൾ ഓരോന്നായി കടത്തിക്കൊണ്ടുപോയതെന്ന് മനസിലായത്.
തുടർന്ന് എലിയുടെ മാളം തുരന്ന് പരിശോധിച്ച ജീവനക്കാർ കാണാതായ മുഴുവൻ ആഭരണങ്ങളും കേടുപാടുകൾ കൂടാതെ വീണ്ടെടുത്തു. അപൂർവ്വമായ ഈ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.