x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ട്ടു​പൊ​ളി​ക്കാ​തെ ക​ട​ത്തി, ഒ​ടു​വി​ൽ മാ​ളം തു​ര​ന്ന് പി​ടി​കൂ​ടി


Published: July 30, 2026 09:01 PM IST | Updated: July 30, 2026 09:01 PM IST

ക​ർ​ണാ​ട​ക​യി​ലെ തു​മ​കൂ​രു​വി​ലു​ള്ള ഒ​രു ജ്വ​ല്ല​റി​യി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ-​വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ സം​ഭ​വ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത വി​ല്ല​നെ പി​ടി കൂ​ടി.

പൂ​ട്ടു​പൊ​ളി​ക്കാ​ത്ത​തി​നാ​ൽ സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ ക​ട​യു​ട​മ​ക​ൾ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു കൊ​ച്ചു എ​ലി​യാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ ഓ​രോ​ന്നാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്ന് എ​ലി​യു​ടെ മാ​ളം തു​ര​ന്ന് പ​രി​ശോ​ധി​ച്ച ജീ​വ​ന​ക്കാ​ർ കാ​ണാ​താ​യ മു​ഴു​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ വീ​ണ്ടെ​ടു​ത്തു. അ​പൂ​ർ​വ്വ​മാ​യ ഈ ​മോ​ഷ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 

Tags : RatThief ViralNews BizarreNews CCTVFootage UnbelievableNews

Recent News

Corehub Up