Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unborn Child

ഗ​ർ​ഭ​സ്ഥശി​ശു​വി​നും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്; അ​ബോ​ർ​ഷ​ൻ കേ​സി​ൽ യുഎ​സി​ൽ ച​രി​ത്ര​വി​ധി

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​സി: ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര​​​​​ത്തി​​​​​ലൂ​​​​​ടെ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ഗ​​​​​ർ​​​​​ഭ​​​​​സ്ഥ​​​​ശി​​​​​ശു​​​​​വി​​​​​നെ നി​​​​​യ​​​​​മ​​​​​ത്തി​​​​​നു​​​​മു​​​​​ന്നി​​​​​ൽ സ്വ​​​​​ത​​​​​ന്ത്ര ‘വ്യ​​​​​ക്തി​​​​​യാ​​​​​യി’അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച്, അ​​​​​ന്യാ​​​​​യ​​​​​മാ​​​​​യ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ന​​​​​ഷ്‌​​​​ട​​​​​പ​​​​​രി​​​​​ഹാ​​​​​ര വി​​​​​ധി. ന്യൂ ​​​​​മെ​​​​​ക്സി​​​​​ക്കോ​ സം​​​​സ്ഥാ​​​​ന കോ​​​​ട​​​​തി​​​​യാ​​​​ണ് ആ​​​​​രോ​​​​​പ​​​​​ണ​​​​​വി​​​​​ധേ​​​​​യ​​​​​രാ​​​​​യ അ​​​​​ബോ​​​​​ർ​​​​​ഷ​​​​​ൻ ക്ലി​​​​​നി​​​​​ക്കി​​​​​ൽ​​​​നി​​​​​ന്ന് 2,00,000 ഡോ​​​​​ള​​​​​ർ (ഏ​​​​​ക​​​​​ദേ​​​​​ശം 1.92 കോ​​​​​ടി രൂ​​​​​പ) ന​​​​​ഷ്‌​​​​ട​​​​​പ​​​​​രി​​​​​ഹാ​​​​​രം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച് കേ​​​​​സ് ഒ​​​​​ത്തു​​​​​തീ​​​​​ർ​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ നി​​​​​യ​​​​​മ​​​​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്രം ന​​​​​ട​​​​​ത്തി​​​​​യ ക്ലി​​​​​നി​​​​​ക്കി​​​​​നെ​​​​​തി​​​​​രേ ഗ​​​​​ർ​​​​​ഭ​​​​​സ്ഥ ശി​​​​​ശു​​​​​വി​​​​​ന്‍റെ ‘അ​​​​​ന്യാ​​​​​യ മ​​​​​ര​​​​​ണം’ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ഇ​​​​​ത്ര​​​​​യും വ​​​​​ലി​​​​​യ തു​​​​​ക ന​​​​​ഷ്‌​​​​ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ​ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. ‘വാ​​​​​ബിം​​​​​ഗ്ട​​​​​ൺ വേ​​​​​ഴ്സ​​​​​സ് ബോ​​​​​യ്ഡ്’ എ​​​​​ന്ന കേ​​​​​സി​​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​വ​​സ​​മാ​​ണു കോ​​​​​ട​​​​​തി ഹ​​​​​ർ​​​​​ജി തീ​​​​​ർ​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത്.

2020ൽ 26 ​​​​​ആ​​​​​ഴ്ച വ​​​​​ള​​​​​ർ​​​​​ച്ച​​​​​യെ​​​​​ത്തി​​​​​യ കു​​​​​ഞ്ഞി​​​​​നെ അ​​​​​ബോ​​​​​ർ​​​​​ഷ​​​​​നു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കു​​​​​മ്പോ​​​​​ൾ അ​​​​​മ്മ ക​​​​​ഠി​​​​​ന​​​​​മാ​​​​​യ മെ​​​​​ത്താം​​​​​ഫെ​​​​​റ്റ​​​​​മി​​​​​ൻ ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്നി​​​​​ന്‍റെ സ്വാ​​​​​ധീ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലു​​​​​ള്ള വ്യ​​​​​ക്തി​​​​​യി​​​​​ൽ​​​​നി​​​​​ന്ന് ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ സ​​​​​മ്മ​​​​​തം നേ​​​​​ടു​​​​​ന്ന​​​​​ത് അ​​​​​സാ​​​​​ധു​​​​​വാ​​​​​ണെ​​​​​ന്ന് പ്ര​​​​​മു​​​​​ഖ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ മൈ​​​​​ക്ക് സെ​​​​​യ്ബ​​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ബോ​​​​​ർ​​​​​ഷ​​​​​ൻ കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ അ​​​​​മ്മ​​​​​മാ​​​​​ർ​​​​​ക്ക് ഏ​​​​​ൽ​​​​​ക്കു​​​​​ന്ന പ​​​​​രി​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​ത്രം ന​​​​​ഷ്‌​​​​ട​​​​​പ​​​​​രി​​​​​ഹാ​​​​​രം തേ​​​​​ടി​​​​​യി​​​​​രു​​​​​ന്ന സ്ഥാ​​​​​ന​​​​​ത്ത്, ഇ​​​​​വി​​​​​ടെ അ​​​​​മ്മ​​​​​യും കോ​​​​​ട​​​​​തി നി​​​​​യ​​​​​മി​​​​​ച്ച പ്ര​​​​​തി​​​​​നി​​​​​ധി​​​​വ​​​​​ഴി ഗ​​​​​ർ​​​​​ഭ​​​​​സ്ഥ ശി​​​​​ശു​​​​​വി​​​​​ന്‍റെ എ​​​​​സ്റ്റേ​​​​​റ്റും (കൊ​​​ല്ല​​​പ്പെ​​​ട്ട ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു​​​വി​​​ന്‍റെ പേ​​​രി​​​ൽ കേ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച നി​​​യ​​​മ​​​പ​​​ര​​​മാ​​​യ സം​​​വി​​​ധാ​​​നം) സം​​​​​യു​​​​​ക്ത​​​​​മാ​​​​​യാ​​​​​ണ് വാ​​​​​ദി​​​​​ക​​​​​ളാ​​​​​യി കേ​​​​​സ് ഫ​​​​​യ​​​​​ൽ ചെ​​​​​യ്ത​​​​​ത്. ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക പി​​​ന്നീ​​​ട് അ​​​ന​​​ന്ത​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കോ അ​​​മ്മ​​​യ്ക്കോ ല​​​ഭി​​​ക്കും.

ന്യൂ ​​​​​മെ​​​​​ക്സി​​​​​ക്കോ​​​​​യി​​​​​ലെ ‘റോം​​​​​ഗ്ഫു​​​​​ൾ ഡെ​​​​​ത്ത് ആ​​​​​ക്‌​​​​ട്’ പ്ര​​​​​കാ​​​​​രം ഗ​​​​​ർ​​​​​ഭ​​​​​സ്ഥ​​​​ശി​​​​​ശു​​​​​വി​​​​​നും നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നും ജീ​​​​​വി​​​​​ക്കാ​​​​​നും അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ള്ള വ്യ​​​​​ക്തി​​​​​ത്വ​​​​​മു​​​​​ണ്ടെ​​​​​ന്ന് കോ​​​​​ട​​​​​തി നി​​​​​രീ​​​​​ക്ഷി​​​​​ച്ചു.വ​​​​​ൻ തു​​​​​ക ന​​​​​ഷ്‌​​​​ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ൽ​​​​​കി കേ​​​​​സ് ഒ​​​​​ത്തു​​​​​തീ​​​​​ർ​​​​​പ്പാ​​​​​ക്കാ​​​​​ൻ അ​​​​​ബോ​​​​​ർ​​​​​ഷ​​​​​ൻ ക്ലി​​​​​നി​​​​​ക്ക് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ത​​​​​യാ​​​​​റാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണു വി​​​​​ചാ​​​​​ര​​​​​ണ​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​ത്. ഗ​​​​​ർ​​​​​ഭ​​​​​സ്ഥ​​​​ശി​​​​​ശു​​​​​വി​​​​​ന് നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ വ്യ​​​​​ക്തി​​​​​ത്വ​​​​​വും സം​​​​​ര​​​​​ക്ഷ​​​​​ണാ​​​​​വ​​​​​കാ​​​​​ശ​​​​​വും ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ ഈ ​​​​​വി​​​​​ധി യു​​​​എ​​​​​സി​​​​​ലെ പ്രോ ​​​​ലൈ​​​​​ഫ് മു​​​​​ന്നേ​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​ലി​​​​​യ ക​​​​​രു​​​​​ത്തേ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

Latest News

Corehub Up