Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unceasing Tears

Ernakulam

തോരാത്ത കണ്ണീർ, തീരാത്ത ദുരന്തങ്ങൾ

സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ വാ​ര്‍​ത്ത​ക​ള്‍ ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ഓ​രോ അ​പ​ക​ട​ത്തി​നു​ശേ​ഷ​വും കു​റ​ച്ചു​ദി​വ​സം ച​ര്‍​ച്ച​ക​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മു​ണ്ടാ​കും. പി​ന്നെ, എ​ല്ലാം പ​ഴ​യ​പ​ടി​യാ​കും. അ​പ​ക​ട​ത്തി​ല്‍ മ​രി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​രു ജീ​വ​ന്‍ മാ​ത്ര​മ​ല്ല; ഒ​രു കു​ടും​ബ​ത്തി​ന്‍റെ താ​ങ്ങും പ്ര​തീ​ക്ഷ​യും സ്വ​പ്ന​ങ്ങ​ളു​മാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ജീ​വി​തം ത​ന്നെ മാ​റി​മ​റി​യു​ന്നു. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ളി​ല്‍​നി​ന്ന് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​സം​വി​ധാ​നം എ​ന്തെ​ങ്കി​ലും പാ​ഠം പ​ഠി​ക്കു​ന്നു​ണ്ടോ എ​ന്ന​താ​ണ് ചോ​ദ്യം.

ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രി​ല്‍ എ​ട്ടു വ​യ​സു​കാ​ര​ന്‍ മു​ത​ല്‍ വൃ​ദ്ധ​ദ​മ്പ​തി​ക​ള്‍ വ​രെ

ഈ ​വ​ര്‍​ഷം ഇ​തു​വ​രെ ജി​ല്ല​യി​ല്‍ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രി​ല്‍ എ​ട്ടു വ​യ​സു​കാ​ര​ന്‍ മു​ത​ല്‍ വൃ​ദ്ധ​ദ​മ്പ​തി​ക​ള്‍ വ​രെ ഉ​ള്‍​പ്പെ​ടും. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം വാ​ര്‍​ത്ത​ക​ളി​ല്‍ നി​ല​നി​ല്‍​ക്കും. ജാ​മ്യ​ത്തി​ലി​റ​ങ്ങു​ന്ന ബ​സ് ഡ്രൈ​വ​ര്‍ വീ​ണ്ടും വാ​ഹ​നം ഓ​ടി​ക്കും. ഇ​യാ​ൾ മ​റ്റൊ​രു അ​പ​ക​ട​മു​ണ്ടാ​ക്കി​യാ​ല്‍ പി​ന്നെ​യും കേ​സെ​ടു​ക്കും. എ​ന്നാ​ല്‍, ആ​രു​ടെ​യോ അ​ശ്ര​ദ്ധ​യി​ൽ മ​ര​ണം ക​വ​ര്‍​ന്നെ​ടു​ത്ത കു​ടും​ബ​ങ്ങ​ളു​ടെ ക​ണ്ണീ​ര്‍ തോ​രു​ന്നേ​യി​ല്ല.

ആ ​കു​രു​ന്നു മി​ഴി​ക​ള്‍ അ​ട​ഞ്ഞു...

എ​നോ​യ് ജൂ​ഡ് എ​ന്ന എ​ട്ടു വ​യ​സു​കാ​ര​ന്‍ പ​തി​വു പോ​ലെ സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​യ​പ്പോ​ള്‍ അ​മ്മ ചി​ന്നു മ​റ്റൊ​ന്നും ക​രു​തി​ക്കാ​ണി​ല്ല. പ​ക്ഷേ, പ​രി​ചി​ത​മാ​യ സ്ഥ​ല​ത്തേ​ക്കു​ള്ള അ​വ​ന്‍റെ യാ​ത്ര അ​വ​സാ​ന​യാ​ത്ര​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ട്ട​റി​നെ മ​റി​ക​ട​ക്കു​മ്പോ​ള്‍ നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ചെ​ല്ലാ​നം കാ​ളി​പ്പ​റ​മ്പി​ല്‍ ജൂ​ഡി​ന്‍റെ മ​ക​ന്‍ എ​നോ​യ് ജൂ​ഡ് മ​രി​ച്ച​ത് ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 30 ന് ​ആ​യി​രു​ന്നു. രാ​ത്രി 7.30ന് ​ക​ട​യി​ല്‍​നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി റോ​ഡ​രി​കി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന കു​ഞ്ഞി​നെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. അ​ടു​ത്തു​ള്ള വൈ​ദ്യു​തി പോ​സ്റ്റും ത​ക​ർ​ത്താ​ണ് ബ​സ് നി​ന്ന​ത്.

എ​ര​മ​ല്ലൂ​ര്‍ സാ​ന്താ​ക്രൂ​സ് സ്‌​കൂ​ളി മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന എ​നോ​യി മ​ര​ണ​പ്പെ​ട്ട​ത് ആ​ലു​വ - ചെ​ല്ലാ​നം റൂ​ട്ടി​ൽ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ശ്രീ​ന​ന്ദ ബ​സ് ഇ​ടി​ച്ചാ​ണ്. സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ടും ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പൊ​ലി​സി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. നാ​ട്ടു​കാ​ര്‍ റോ​ഡി​ലി​റ​ങ്ങി സ്വ​കാ​ര്യ ബ​സു​ക​ള്‍ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍ അ​ണ്ടി​ക്ക​ട​വ് സ്വ​ദേ​ശി പി.​ഡി. ജോ​ൺ(39)​നെ ക​ണ്ണ​മാ​ലി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തു​റ​ന്ന വാ​തി​ല്‍ ക​ന്യാ​സ്ത്രീ​യു​ടെ ജീ​വ​നെ​ടു​ത്തു

സ്വ​കാ​ര്യ ബ​സു​ക​ള്‍ വാ​തി​ലു​ക​ള്‍ അ​ട​ച്ചി​ട്ടേ സ​ര്‍​വീ​സ് ന​ട​ത്താ​വൂ​വെ​ന്ന് ക​ര്‍​ശ​ന നി​യ​മ​മു​ണ്ടെ​ങ്കി​ലും ചി​ല ബ​സു​കാ​ര്‍​ക്ക് അ​തൊ​ന്നും ബാ​ധ​ക​മ​ല്ല. ബ​സു​കാ​രു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​ത്തി​ന്‍റെ ഇ​ര​യാ​ണ് സി​സ്റ്റ​ര്‍ ഹെ​യ്‌​സ്‌​ലെ​റ്റ് പു​ത്തേ​ട്ട് (56). സ്വ​കാ​ര്യ ബ​സി​ന്‍റെ തു​റ​ന്നി​ട്ട വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ ക​ന്യാ​സ്ത്രീ​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​യി​രു​ന്നു. ബ​സ് വ​ള​വു തി​രി​യു​മ്പോ​ള്‍ മു​ന്‍​വാ​തി​ലി​ലൂ​ടെ സി​സ്റ്റ​ര്‍ റോ​ഡി​ലേ​ക്ക് ത​ല​യി​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

വാ​ഴ​ക്കു​ളം കോ​ത​മം​ഗ​ലം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന റെ​ജി​മോ​ന്‍ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഡ്രൈ​വ​ർ നി​യ​ന്ത്രി​ക്കു​ന്ന ഹൈ​ഡ്രോ​ളി​ക് വാ​തി​ല്‍ അ​ട​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണം.

സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര അ​ന്ത്യ​യാ​ത്ര​യാ​യി

ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 27ന് ​കു​ട്ട​മ്പു​ഴ ഉ​രു​ള​ന്‍​ത​ണ്ണി കോ​ര്‍​പ​റേ​ഷ​ന്‍​പ​ടി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ജോ​സ് വ​ര്‍​ഗീ​സി(66)​ന്‍റെ​യും ഭാ​ര്യ സൂ​സ​ന്‍റെ(57)​യും ജീ​വ​നെ​ടു​ത്ത​ത് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​യി​രു​ന്നു.

ഭൂ​ത​ത്താ​ന്‍​കെ​ട്ട് വ​ടാ​ട്ടു​പാ​റ റോ​ഡി​ല്‍ ആ​ഞ്ഞി​ലി​ച്ചു​വ​ട് ഭാ​ഗ​ത്തെ വ​ള​വി​ല്‍​വ​ച്ചാ​ണ് ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ എ​തി​ര്‍​ദി​ശ​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച​ത്. ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് ഇ​വ​രെ ഉ​ട​ന്‍ കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ ഇ​രു​വ​രും മ​രി​ച്ചു. സൂ​സ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ദ​മ്പ​തി​ക​ളു​ടെ അ​വ​സാ​ന യാ​ത്ര​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

(തു​ട​രും)

Latest News

Corehub Up