Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Understanding

വ​യോ​ജ​ന​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 100 ദി​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി, വ​​​യോ​​​ജ​​​ന ക്ഷേ​​​മ വ​​​കു​​​പ്പ് സെ​​​ന്‍റ​​​ർ ഫോ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റു​​​മാ​​​യി (സി​​​എം​​​ഡി) ചേ​​​ർ​​​ന്നു വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല അ​​​ടി​​​സ്ഥാ​​​ന വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു.

വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യം, സാ​​​മൂ​​​ഹി​​​കം, സാ​​​ന്പ​​​ത്തി​​​കം, ദൈ​​​നം​​​ദി​​​ന ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യം എ​​​ന്നി​​​വ വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യും സാ​​​മൂ​​​ഹി​​​ക​​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത​​​യി​​​ലും സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള കു​​​റ​​​വു ക​​​ണ്ടെ​​​ത്തു​​​ക​​​യു​​​മാ​​​ണ് സ​​​ർ​​​വേ​​​യു​​​ടെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം. വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളും ആ​​​വ​​​ശ്യ​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഭാ​​​വി പ​​​ദ്ധ​​​തി​​​ക​​​ളും പ​​​രി​​​പാ​​​ടി​​​ക​​​ളും ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നും തെ​​​ളി​​​വ് അ​​​ധി​​​ഷ്ഠി​​​ത ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നും ഈ ​​​വി​​​വ​​​രം ഉ​​​പ​​​യോ​​​ഗി​​​ക്കും.

60 വ​​​യ​​​സും അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലു​​​മു​​​ള്ള വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ലും 3000ത്തോ​​​ളം അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യാ​​​ണ് സ​​​ർ​​​വേ ന​​​ട​​​ത്തു​​​ക. പ്രാ​​​യ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ (60-69, 70-79, 80+), ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ മേ​​​ഖ​​​ല​​​ക​​​ൾ (ന​​​ഗ​​​രം, അ​​​ർ​​​ധ​​​ന​​​ഗ​​​രം, ഗ്രാ​​​മം) എ​​​ന്നി​​​വ കൂ​​​ടാ​​​തെ തീ​​​ര​​​പ്ര​​​ദേ​​​ശം, വ​​​ന​​​മേ​​​ഖ​​​ല, ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല ഉ​​​ൾ​​​പ്പ​​​ടെ പ​​​രി​​​സ്ഥി​​​തി ദു​​​ർ​​​ബ​​​ല മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കും വേ​​​ണ്ട​​​ത്ര പ്രാ​​​തി​​​നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സ​​​യ​​​ന്‍റി​​​ഫി​​​ക് മ​​​ൾ​​​ട്ടി സ്റ്റേ​​​ജ് റാ​​​ൻ​​​ഡം സാ​​​ന്പി​​​ളിം​​​ഗ് രീ​​​തി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ക. ജി​​​ല്ല, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​നം, വാ​​​ർ​​​ഡ്, കു​​​ടും​​​ബം എ​​​ന്നീ ത​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് സാ​​​ന്പി​​​ൾ ശേ​​​ഖ​​​ര​​​ണം. പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച എ​​​ന്യു​​​മ​​​റേ​​​റ്റ​​​ർ​​​മാ​​​ർ നേ​​​രി​​​ട്ടു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളി​​​ലൂ​​​ടെ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് സ​​​ർ​​​വേ ഷെ​​​ഡ്യൂ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ, പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​ർ, പ്ര​​​ദേ​​​ശി​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സം​​​സ്ഥാ​​​ന​​​ത​​​ല ശി​​​ൽ​​​പ​​​ശാ​​​ല​​​യും സ​​​ർ​​​വേ​​​യ്ക്ക് അ​​​നു​​​ബ​​​ന്ധ​​​മാ​​​യി ന​​​ട​​​ത്തും.

വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് വ​​​യോ​​​ജ​​​ന ക്ഷേ​​​മ വ​​​കു​​​പ്പി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ച​​​ത്

Latest News

Corehub Up