വാഷിംഗ്ടൺ ഡിസി: കടലിനടിയിലൂടെ സഞ്ചരിക്കുന്ന ഡ്രോൺ വികസിപ്പിക്കാൻ യുഎസും യുകെയും ഓസ്ട്രേലിയയും.
ഓക്കസ് എന്ന സൈനിക സഖ്യത്തിന്റെ കീഴിൽ പ്രതിരോധം ശക്തിപ്പെടുത്താനും കടലിനടിയിലെ കേബിളുകൾ സംരക്ഷിക്കുന്നതിനുമായാണ് ഡ്രോൺ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്.
ആളില്ലാ അന്തർവാഹിനി അടുത്ത വർഷത്തോടെ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കായി യുകെ 150 ദശലക്ഷം യൂറോയാണ് നൽകുന്നത്. ആകെ ചെലവ് എത്രയെന്ന് അറിവായിട്ടില്ല.