Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnethicalMarketing

മ​രു​ന്നുക​മ്പ​നി​ക​ളു​ടെ അ​വി​ഹി​ത മാ​ർ​ക്ക​റ്റിം​ഗ് ത​ട​യാ​ൻ സു​പ്രീംകോ​ട​തി നി​ർ​ദേ​ശം

ന്യൂ​​ഡ​​ൽ​​ഹി: മ​​രു​​ന്ന് ക​​മ്പ​​നി​​ക​​ളു​​ടെ ധാ​​ർ​​മി​​ക​​ത​​യി​​ല്ലാ​​ത്ത അ​​സാ​​ധാ​​ര​​ണ മാ​​ർ​​ക്ക​​റ്റിം​​ഗ് രീ​​തി​​ക​​ൾ ത​​ട​​യു​​ന്ന​​തി​​നും നി​​യ​​മ​​പ​​ര​​മാ​​യ ച​​ട്ട​​ക്കൂ​​ട് രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​മാ​​യി ഉ​​ന്ന​​ത​​ത​​ല സ​​മി​​തി​​ക്കു രൂ​​പം ന​​ൽ​​കാ​​ൻ കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​ന് സു​​പ്രീം​കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കി.

വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വി​​ധ നി​​ർ​​ദേ​​ശ​​ങ്ങ​​ളും നി​​വേ​​ദ​​ന​​ങ്ങ​​ളും സ​​മ​​ഗ്ര​​മാ​​യി പ​​രി​​ശോ​​ധി​​ച്ച് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ ജ​​സ്റ്റീ​​സു​​മാ​​രാ​​യ വി​​ക്രം നാ​​ഥ്, സ​​ന്ദീ​​പ് മേ​​ത്ത എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ച് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സ​​മി​​തി​​യു​​ടെ ശി​​പാ​​ർ​​ശ​​ക​​ൾ ല​​ഭി​​ച്ച​ശേ​​ഷം കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ ഇ​​ത് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള്ള സ​​ത്യ​​വാ​​ങ്മൂ​​ലം കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം.
മ​​രു​​ന്ന് ക​​മ്പ​​നി​​ക​​ളും ഡോ​​ക്‌​ട​​ർ​​മാ​​രും ത​​മ്മി​​ലു​​ള്ള അ​​ന​​ധി​​കൃ​​ത ഇ​​ട​​പാ​​ടു​​ക​​ൾ ത​​ട​​യാ​​ൻ ക​​ർ​​ശ​​ന നി​​യ​​മ​​നി​​ർ​​മാ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട പൊ​​തു​​താ​​ത്​​പ​​ര്യ ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ക്കു​​ക​​യാ​​യി​​രു​​ന്നു കോ​​ട​​തി.

നി​​ല​​വി​​ലു​​ള്ള ച​​ട്ട​​ങ്ങ​​ള​​നു​​സ​​രി​​ച്ച് സ​​മ്മാ​​ന​​ങ്ങ​​ളും കൈ​​ക്കൂ​​ലി​​യും കൈ​​പ്പ​​റ്റു​​ന്ന ഡോ​​ക്‌​ട​​ർ​​മാ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ വ്യ​​വ​​സ്ഥ​​യു​​ണ്ട്. എ​​ന്നാ​​ൽ, ഡോ​​ക്‌​ട​ർ​​മാ​​രെ സ്വാ​​ധീ​​നി​​ക്കാ​​ൻ കോ​​ഴ​​യും വി​​ല​​കൂ​​ടി​​യ സ​​മ്മാ​​ന​​ങ്ങ​​ളും വി​​ദേ​​ശ​​യാ​​ത്ര​​ക​​ളും ഓ​​ഫ​​ർ ചെ​​യ്യു​​ന്ന മ​​രു​​ന്ന് ക​​മ്പ​​നി​​ക​​ളെ നേ​​രി​​ട്ടു ശി​​ക്ഷി​​ക്കാ​​ൻ ത​​ക്ക നി​​യ​​മ​​പ​​ര​​മാ​​യ വ്യ​​വ​​സ്ഥ​​ക​​ൾ നി​​ല​​വി​​ലി​​ല്ലെ​​ന്ന് ഹ​​ർ​​ജി​​ക്കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.

മ​​രു​​ന്ന് ക​​മ്പ​​നി​​ക​​ൾ സ്വ​​ന്തം ഉ​​ത്​​പ​​ന്ന​​ങ്ങ​​ൾ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ഡോ​​ക്‌​ട​​ർ​​മാ​​ർ​​ക്കു സൗ​​ജ​​ന്യ​​ങ്ങ​​ളും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും ന​​ൽ​​കു​​ന്ന വി​​പ​​ണ​​ന ത​​ന്ത്ര​​ങ്ങ​​ൾ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ നി​​യ​​മ​​നി​​യ​​ന്ത്ര​​ണം വേ​​ണ​​മെ​​ന്നാ​​ണു ഹ​​ർ​​ജി​​യി​​ലെ പ്ര​​ധാ​​ന ആ​​വ​​ശ്യം.

സ​​മി​​തി സ​​മ​​ർ​​പ്പി​​ക്കു​​ന്ന റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത് സു​​പ്രീം​കോ​​ട​​തി ജ​​നു​​വ​​രി 29ലേ​​ക്കു മാ​​റ്റി.

Latest News

Corehub Up