Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unexpected Move

അ​പ്ര​തീ​ക്ഷി​ത നീ​ക്കം; അ​ന്പ​ര​ന്ന് ലോ​കം

കേ​​​​ട്ടു​​​​കേ​​​​ൾ​​​​വി​​​​യി​​​​ല്ലാ​​​​ത്ത കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ന​​​​ലെ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു ലോ​​​​കം ശ്ര​​​​വി​​​​ച്ച​​​​ത്. ഏ​​​​റെനാ​​​​ളാ​​​​യി നി​​​​ഴ​​​​ലി​​​​ച്ചി​​​​രു​​​​ന്ന യു​​​​ദ്ധ​​​​ഭീ​​​​തി​​​​ക്കൊ​​​​ടു​​​​വി​​​​ൽ വെ​​​​ന​​​​സ്വേ​​​​ല​​​​ൻ മ​​​​ണ്ണി​​​​ൽ നേ​​​​രി​​​​ട്ടു പ്ര​​​​ഹ​​​​ര​​​മേ​​​ൽ​​​പ്പി​​​ച്ചി​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക. മാ​​​​ത്ര​​​​മ​​​​ല്ല പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ​​​​യും ഭാ​​​​ര്യസീലിയ ഫ്ളോറസി​​​​നെ​​​​യും ബെ​​​​ഡ്റൂ​​​​മി​​​​ൽ ക​​​​ട​​​​ന്നു​​​​ചെ​​​​ന്ന് വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ച് കൈ​​​​യാ​​​​മം​​​​ വ​​​​ച്ച് രാ​​​​ജ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്നു. യു​​​​ക്രെ​​​​യ്നെ​​​​തി​​​​രേ റ​​​​ഷ്യ നി​​​​ർ​​​​ബാ​​​​ധം തു​​​​ട​​​​രു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ കാ​​​ര്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​യൊ​​​ന്നും സ്വീ​​​ക​​​രി​​​ക്കാ​​​ത്ത ട്രം​​​​പ് പെ​​​​ട്ടെ​​​​ന്നൊ​​​​രു സു​​​​പ്ര​​​​ഭാ​​​​ത​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​കി​​​​ച്ചൊ​​​​രു പ്ര​​​​കോ​​​​പ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​തെ വെ​​​​ന​​​​സ്വേ​​​​ല​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത് ഒ​​​​രു​​​​പാ​​​​ട് സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ ബാ​​​​ക്കി​​​​വ​​​​യ്ക്കു​​​​ന്നു​​​​ണ്ട്.

ലോ​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഗാ​​​​സ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും യു​​​​ക്രെ​​​​യ്ൻ-​​​​റ​​​​ഷ്യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രി​​​​ക്കെ വെ​​​​ന​​​​സ്വേ​​​​ല​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു വ്യ​​​​ക്ത​​​​മാ​​​​യ ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ പ​​​​ര്യ​​​​വ​​​​സാ​​​​ന​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ ക​​​​ണ്ട​​​​ത്. വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ സൈ​​​​നി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഒ​​​​രേ​​​​സ​​​​മ​​​​യം ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​നു പു​​​​റ​​​​മെ​​​​യാ​​​​ണ് ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​രി​​​​യാ​​​​യ കാ​​​​ര​​​​ക്കാ​​​​സി​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ ഡെ​​​​ൽ​​​​റ്റാ ഫോ​​​​ഴ്സ് ന​​​​ട​​​​ത്തി​​​​യ ര​​​​ഹ​​​​സ്യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ലൂ​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ​​​​യും ഭാ​​​​ര്യ​​​​യെ​​​​യും പി​​​​ടി​​​​കൂ​​​​ടി വി​​​​മാ​​​​ന​​​​ത്തി​​​​ൽ ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. ഇ​​​​രു​​​​വ​​​​രും ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ സൈ​​​​നി​​​​ക​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് കൊ​​​​ക്കെ​​​​യ്ൻ ഒ​​​​ഴു​​​​ക്കി രാ​​​​ജ്യ​​​​ത്തെ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യം ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന്, അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ​വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണം. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നു മ​​​​റു​​​​പ​​​​ടി ഒ​​​​രു പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര രാ​​​​ജ്യ​​​​ത്തു ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി ആ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യെ പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണോ​​​​യെ​​​​ന്ന് സം​​​​ശ​​​​യ​​​​മു​​​​യ​​​​രു​​​​ന്നു. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ എ​​​​ന്തേ ചൈ​​​​ന, ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ, റ​​​​ഷ്യ, ബ​​​​ലാ​​​​റൂ​​​​സ് തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ത്ത​​​​ത് എ​​​​ന്ന ചോ​​​​ദ്യ​​​​വു​​​​മു​​​​യ​​​​രു​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ നോ​​​​ട്ട​​​​പ്പു​​​​ള്ളി

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി 20ന് ​​​​ര​​​​ണ്ടാ​​​​മ​​​​ത് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സ്ഥാ​​​​ന​​​​മേ​​​​റ്റ​​​​ശേ​​​​ഷം വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ വെ​​​​ന​​​​സ്വേ​​​​ല ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നോ​​​​ട്ട​​​​പ്പു​​​​ള്ളി​​​​യാ​​​​യി. മ​​​​ഡു​​​​റോ​​​​യു​​​​ടെ സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ക​​​​ടു​​​​പ്പി​​​​ച്ച​​​​തി​​​​നു പു​​​​റ​​​​മെ വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രേ ക​​​​ര​​​​യാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് ട്രം​​​​പ് പ​​​​ല​​​​ത​​​​വ​​​​ണ മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ല്‍​കി. ക​​​​രീ​​​​ബി​​​​യ​​​​ന്‍ ക​​​​ട​​​​ലി​​​​ലും കി​​​​ഴ​​​​ക്ക​​​​ന്‍ പ​​​​സ​​​​ഫി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ലും ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് ക​​​​ള്ള​​​​ക്ക​​​​ട​​​​ത്ത് ആ​​​​രോ​​​​പി​​​​ച്ച് വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ ബോ​​​​ട്ടു​​​​ക​​​​ളെ യു​​​​എ​​​​സ് സൈ​​​​ന്യം പ​​​​ല​​​​ത​​​​വ​​​​ണ ആ​​​​ക്ര​​​​മി​​​​ച്ചു. 30 ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 107 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​സൂ​​​​ച​​​​ന ന​​​​ൽ​​​​കി ക​​​​രീ​​​​ബി​​​​യ​​​​ൻ ക​​​​ട​​​​ലി​​​​ൽ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ള​​​​ട​​​​ക്കം അ​​​​യ​​​​ച്ച് വ​​​​ൻ​​​​തോ​​​​തി​​​​ൽ സൈ​​​​നി​​​​ക​​​​വി​​​​ന്യാ​​​​സ​​​​വും ന​​​​ട​​​​ത്തി. യു​​​​എ​​​​സ്-​​​​വെ​​​​ന​​​​സ്വേ​​​​ല യു​​​​ദ്ധ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ അ​​​​തി​​​​നു കാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നാ​​​​യി ട്രം​​​​പ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​ത് ഒ​​​​രു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി വെ​​​​ന​​​​സ്വേ​​​​ല ഭ​​​​രി​​​​ക്കു​​​​ന്ന മ​​​​ഡു​​​​റോ​​​​യെ​​​​യാ​​​​യി​​​​രു​​​​ന്നു.

2020ൽ ​​​​അ​​​​മേ​​​​രി​​​​ക്ക മ​​​​ഡു​​​​റോ​​​​യ്ക്കും മ​​​​റ്റ് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന്, തീ​​​​വ്ര​​​​വാ​​​​ദം എ​​​​ന്നി​​​​വ​​​​യു​​​​ള്ള രാ​​​​ജ്യ​​​​മാ​​​​യി മു​​​​ദ്ര​​​​കു​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് കൊ​​​​ക്കെ​​​​യ്ൻ ഒ​​​​ഴു​​​​ക്കി രാ​​​​ജ്യ​​​​ത്തെ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യം ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അ​​​​മേ​​​​രി​​​​ക്ക​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക്കു പി​​​​ന്നി​​​​ൽ. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മു​​​​ത​​​​ൽ അ​​​​മേ​​​​രി​​​​ക്ക വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രാ​​​​യ ഇ​​​​ന്ധ​​​​ന ഉ​​​​പ​​​​രോ​​​​ധം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

വി​​​​വാ​​​​ദ​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യം

രാ​​​​ജ്യാ​​​​ന്ത​​​​ര​​​​ത​​​​ല​​​​ത്തി​​​​ൽ മ​​​​ഡു​​​​റോ​​​​യ്ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം മൂ​​​​ന്നാ​​​​മ​​​​തും അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​ത്. വ്യാ​​​​പ​​​​ക ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ത്തി​​​​യാ​​​​ണ് 2024 ജൂ​​​​ലൈ​​​​യി​​​​ൽ മ​​​​ഡു​​​​റോ വീ​​​​ണ്ടും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റി​​​​യ​​​​തെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണ​​​​മു​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ നി​​​​ര​​​​വ​​​​ധി പാ​​​​ശ്ചാ​​​​ത്യ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രേ ഉ​​​​പ​​​​രോ​​​​ധം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്രസ​​​​മൂ​​​​ഹം ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ൽ ഇ​​​​റാ​​​​ൻ, ചൈ​​​​ന, റ​​​​ഷ്യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ലും വ​​​​ലി​​​​യ​​​​ രീ​​​​തി​​​​യി​​​​ൽ ഒ​​​​റ്റ​​​​പ്പെ​​​​ട്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ള്ള​​​​ത്. മ​​​​ഡു​​​​റോ​​​​യു​​​​ടെ സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​ദേ​​​​ശ​​​​ നേ​​​​താ​​​​ക്ക​​​​ൾ ക്യൂ​​​​ബ, നി​​​​ക്ക​​​​രാ​​​​ഗ്വ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു.

വെ​​​​ന​​​​സ്വ​​​​ല​​​​ൻ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട് പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കാ​​​​ത്ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ഫ​​​​ല​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​ഡു​​​​റോ​​​​യു​​​​ടെ മൂ​​​​ന്നാ​​​​മൂ​​​​ഴത്തെക്കു​​​​റി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. 25 വ​​​​ർ​​​​ഷം നീ​​​​ളു​​​​ന്ന ചാ​​​​വി​​​​സ്മോ പ്ര​​​​ത്യ​​​​യ ശാ​​​​സ്ത്ര​​​​ത്തി​​​​ന് അ​​​​ന്ത്യം വ​​​​രു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ൾ. 2013ൽ ​​​​മ​​​​ഡു​​​​റോ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ രാ​​​​ജ്യ​​​​ത്തെ ജി​​​​ഡി​​​​പി 80 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞി​​​​രു​​​​ന്നു. മൂ​​​​ന്നു കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തു​​​​മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റി​​​​യ​​​​ത്.

Latest News

Corehub Up