ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റായി യുവനേതാവ് നിതിന്‍ നബിനെ തെരഞ്ഞെടുത്തത് ഒട്ടേറെ ലക്ഷ്യങ്ങളോടെ. ബിഹാർ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ താഴെത്തട്ടിൽ സംഘടനയെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിപ്പിച്ചുവെന്ന മികവാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് നിതിൻ നബിനിൽ കണ്ടെത്തിയത്.
ഇതോടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ഏറ്റവും പ്രായംകുറഞ്ഞ നേതാവെന്ന ഖ്യാതിയും നിതിന്‍ സ്വന്തമായി. കഠിനാധ്വാനിയെന്നു മാത്രമല്ല ശക്തമായ സംഘടനാബന്ധങ്ങളും പുതിയ വർക്കിംഗ് പ്രസിഡന്റിനുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.
ബിജെപിയുടെ ദീര്‍ഘകാല രാഷ്ട്രീയപദ്ധതിയിൽ ഏറ്റവും പ്രാധാന്യം ബിഹാറിനാണ്. ബിഹാറിൽ ബിജെപിയുടെ സന്പൂർണസർക്കാരിനെ അവരോധിക്കുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിൽ. യുവത്വം ഈ തീരുമാനത്തിന് ബലംപകർന്നു. നാൽപ്പത്തിയഞ്ചു വയസിനുള്ളിൽ അഞ്ചു തവണ ബിഹാര്‍ നിയമസഭയിലെത്തിയ നിതിന്‍ ഒന്നിലേറെത്തവണ മന്ത്രിയുമായി.
ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു എന്നതിനേക്കാൾ സംഘടനക്കുള്ളിലെ അടുക്കുംചിട്ടയുമാണ് കേന്ദ്രനേതൃത്വത്തെ ആകർഷിച്ചത്. ആദ്യമായല്ല ബിജെപിയിൽ വര്‍ക്കിംഗ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.
2019 ല്‍ അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണു വര്‍ക്കിംഗ് പ്രസിഡന്റ് ആയി ജെ.പി. നഡ്ഡ നിയമിതനായത്. പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ഭരണതലത്തിലേക്കു നീങ്ങി. ഈ രീതിയില്‍ ആലോചിച്ചാല്‍ വിവാദങ്ങളൊന്നും സൃഷ്ടിക്കാതെ വിശ്വസിച്ച് സ്ഥാനമേല്പ്പിക്കാവുന്ന നേതാവായാണ് നിതിനെ കാണുന്നത്.
ഭാരതീയ ജനതാ യുവമോര്‍ച്ചയിലൂടെ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞയാളാണ്. അനുരാഗ് താക്കൂര്‍ യുവമോര്‍ച്ച ദേശീയ പ്രസിഡന്റായിരുന്ന കാലത്ത് ജനറല്‍ സെക്രട്ടറിയായി നിബിന് പ്രവര്‍ത്തിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ഇക്കാലത്ത് സജീവമായിരുന്നു.
2023ല്‍ ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിച്ചതും നിതിന്റെ സംഘാടന മികവാണ്. അന്ന് ഭൂരിഭാഗം അഭിപ്രായ സര്‍വേകളും ബിജെപിയെ എഴുതിത്തള്ളിയിരുന്നു. ഭൂപേഷ് ഭാഗലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച ഉറപ്പിച്ചുവെന്നും മിക്കവരും പ്രവചി ച്ചിരുന്നുവെങ്കിലും സ്ഥാനാര്‍ഥികളെ ഏകോപിപ്പിച്ചും താഴെത്തട്ടിൽ പ്രചാരണം ശക്തമാക്കിയും യുവനേതാവ് പാർട്ടിയെ അധികാരത്തിലെത്തിക്കുകയായിരുന്
Tags : Unexpected move