വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാട്ടുപാടി വളക്കാൻ ശ്രമിച്ച തടവുകാരന് ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി. ജയിലിനുള്ളിൽ വെച്ച് ഇയാൾ നടത്തിയ ഈ ധീരമായ 'ലൈവ് പെർഫോമൻസ്' കണ്ട് ലേഡി ഓഫീസർ ചെറുതായിട്ടൊന്ന് നാണിച്ചെങ്കിലും, കഥയുടെ ക്ലൈമാക്സ് പുള്ളിക്കാരൻ ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു.
ശിക്ഷാ കാലാവധിക്ക് പുറമെ നാല് ദിവസം കൂടി അധികമായി ജയിലിൽ കിടക്കേണ്ടി വന്നു ഈ പ്രണയഗായകന്. ആരോ രഹസ്യമായി പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണ്.
ജയിലിൽ കൂടുതൽ ദിവസം അധികൃതർക്കൊപ്പം ചെലവഴിക്കാൻ പുള്ളിക്ക് സാധിച്ചല്ലോ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. എന്തായാലും ഒരൊറ്റ പാട്ടുകൊണ്ട് ഈ തടവുകാരൻ ഇന്റർനെറ്റിൽ വൻ ഹിറ്റായി മാറിക്കഴിഞ്ഞു.