National
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ചാക്കിനുള്ളിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. പരശുറാം പാർക്കിന് സമീപമുള്ള സുഭാഷ് കോളനിയിലെ വീടിന്റെ കാർപോർച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ആണ് വീട്ടുടമസ്ഥയായ മുന്നി ദേവി പോർച്ചിലുണ്ടായിരുന്ന ചാക്ക് കെട്ട് കാണുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകൾ വാടകയ്ക്ക് നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചാക്കുകെട്ടിൽ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിന്റെ മുഖത്ത് മുറിവുകളുണ്ടായിരുന്നതായി പോലീസ് പറയുന്നു. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ ശേഷം രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നിലയിലാണ് കണ്ടെത്തിയത്.
ഫോറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡ് എത്തിയതിന് പിന്നാലെ പ്രദേശവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
District News
ന്യൂമാഹി: ന്യൂമാഹി സ്റ്റേഷൻ പരിധിയിൽ മൂഴിക്കര പോസ്റ്റ് ഓഫീസിനു സമീപം ഏകദേശം 60 വയസോളം പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തി. 170 സെന്റീമീറ്റർ ഉയരം, നരച്ച മുടി, കുറ്റിത്താടി, മെലിഞ്ഞ ശരീരം.
ചുവപ്പിൽ വെള്ളപ്പുള്ളിയുള്ള ഷർട്ട്, മഞ്ഞക്കരയുള്ള കാവിമുണ്ട്, ഇടത് കൺപുരികത്തിന്റെ മുകളിലായി മുറിവേറ്റ തുന്നിക്കെട്ടിയ പാടുകൾ ഉണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്യൂമാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0490 2356688, 9961666339.