കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എഫ്സിഎൻആർ(ബി) നിക്ഷേപ പദ്ധതിയായ യുബിഐ യുണീക് എഫ്സിഎൻആർ(ബി) ഡെപ്പോസിറ്റ് സ്കീമിന്റെ പലിശനിരക്കുകൾ വർധിപ്പിച്ചു.
പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം, 10 ലക്ഷം യുഎസ് ഡോളറിൽ താഴെയുള്ള എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾക്ക് മൂന്നു വർഷം മുതൽ നാലു വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.10 ശതമാനം വാർഷിക പലിശ ലഭിക്കും.
നാലു വർഷം മുതൽ അഞ്ചു വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.25 ശതമാനം പലിശയും അഞ്ചു വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.45 ശതമാനം പലിശയും ലഭിക്കും.