x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു


Published: November 13, 2025 05:40 AM IST | Updated: November 13, 2025 05:40 AM IST

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ 107-ാമ​ത് സ്ഥാ​പ​ക ദി​നം തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ധ​ന​കാ​ര്യ​സേ​വ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി എം. ​നാ​ഗ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ആ​ർ. ജി. ​ശ​ങ്ക​ർ, ന​ബാ​ർ​ഡ് സി​ജി​എം നാ​ഗേ​ഷ് കു​മാ​ർ അ​നു​മ​ല, എ​ൽ​ബി​എ​സ് സെ​ന്‍റ്ർ ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ർ ഡോ. ​എം. അ​ബ്ദു​ൾ റ​ഹി​മാ​ൻ, സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​നീ​തു സോ​ണ, എ​സ്പി ലൈ​ഫ് കെ​യ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സി​ഇ​ഒ​യും ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എം. അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

യൂ​ണി​യ​ൻ ബാ​ങ്ക് റീ​ജി​യ​ണ​ൽ ഹെ​ഡ് വൈ. ​ന​രേ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി റീ​ജ​ണ​ൽ ഹെ​ഡ് ദീ​പ​ക് ചാ​ർ​ലി, സോ​ണി ജേ​ക്ക​ബ്, ഡെ​പ്യൂ​ട്ടി റീ​ജ​ണ​ൽ മേ​ധാ​വി​മാ​ർ, ഉ​പ​ഭോ​ക്താ​ക്ക​ൾ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 15ന് ​തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ റീ​ട്ടെ​യി​ൽ ക​ണ​ക്ട് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കും. പ്ര​മു​ഖ ബി​ൽ​ഡ​ർ​മാ​രി​ൽ​നി​ന്ന് കു​റ​ഞ്ഞ വി​ല​യി​ൽ വീ​ടു​ക​ൾ, ഏ​റ്റ​വും പു​തി​യ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ, സോ​ളാ​ർ, പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങാം. വി​വ​ര​ങ്ങ​ൾ​ക്ക്: 9995968294, 9353237597.

Tags : local nattuvishesham Union Bank

Recent News

Corehub Up