റേഷന്‍ മേഖലയുടെ സ്വകാര്യവത്്കരണത്തിനെതിരേ എകെആര്ആര്ഡിഎയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി ഹെഡ്പോസ്റ്റ് ഓഫിസിനുമുന്‍പില്‍ നടത്തിയ ധര്‍ണ വിനു ജോബ് എംഎല്
ചങ്ങനാശേരി: കേരളത്തിലെ റേഷന്‍ വ്യാപാര മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരേ എകെആര്ആര്ഡിഎയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി താലൂക്ക് റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി.
റവന്യുടവറില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹെഡ്പോസ്റ്റ് ഓഫീസിനുമുന്പില് സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുരളീധരന് നായര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.സോമന്, ടി.ആർ. രമേശ് കുമാര്‍, അഫ്സൽ. പ്രയാറ്റ്, സനില്‍ മാത്യു, സജി പടിയത്ത, അനില്‍ ജേക്കബ്, സണ്ണി, വാഴൂര്‍ ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.
Tags :