ടിജു
വിഴിഞ്ഞം: മദ്യലഹരിയിൽ കാർ യാത്രികരെ ആക്രമിച്ച പൊലി സുകാരനു സസ്പെൻഷൻ. വിഴിഞ്ഞം മറൈൻ എൻഫോഴ്സ് മെന്റിലെ ടിജു(35)വി നെയാണു തൃശൂർ സിറ്റി പൊലിസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് സസ്പെൻഡ് ചെയ്തത് ഉത്തരവിറക്കിയത്.
മദ്യപിച്ച് പൊതുജനമധ്യത്തിൽ പൊലിസിന്റെ അന്തസിനു കളങ്കം വരുത്തുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന കുറ്റത്തിനാണ് നടപടി. പ്രശ്നം സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ കഴിഞ്ഞ ദിവസം തൃശൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് കൈമാറിയിരുന്നു. തൃശൂരിൽനിന്നു ഡെപ്യൂട്ടേഷനിൽ ഫിഷറീസ് വകുപ്പിനു കീഴിലുള്ള വിഴിഞ്ഞം മറൈൻ എൻഫോഴ്സ് മെന്റി ലേക്ക് മൂന്നര വർഷം മുൻപാണ് ടിജോ ജോലിക്കെത്തിയത്.
എന്നാൽ ജോലിയിൽനിന്നു മാറ്റി നിർത്തിയിരിക്കുന്ന ടിജുവിനെതിരേയുള്ള സസ്പെൻഷൻ ഓർഡർ ഔദ്യോഗികമായി ഇന്നലെ രാത്രി വരെയും തങ്ങൾക്കു ലഭിച്ചില്ലെന്നു മറൈൻ എൻഫോഴ്സ്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കുള്ള ശമ്പളവും മറ്റ് അലവൻസുകളുമെല്ലാം ഫിഷറീസ് വകുപ്പിൽ നിന്നായതിനാൽ തുടർനടപടികൾ അവിടെ നിന്നുംവരേണ്ടതുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കോവളം - കാരോട് ബൈപ്പാസിന്റെ സർവീസ് റോഡിൽ മുക്കോല തലയ് ക്കോട് ഭാഗത്തായിരുന്നു സംഭവം. ടിജുവിന്റെ ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് മുക്കോല അഥിതിയിൽ ശന്തനു (36) വിനു ഗുരുതര പരിക്കേറ്റിരുന്നു. ഇയാളുടെ ഭാര്യ സ്വാതിയും അഞ്ചു വയസുകാരിയായ മകളും കുഞ്ഞമ്മയായ രാജലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു സമയ ത്തായിരുന്നു ടിജുവിന്റെ ആക്രമണം.
Tags :