x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ​യും മ​ക​ളെ​യും മ​ർ​ദി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: November 3, 2026 05:44 AM IST | Updated: November 3, 2026 05:53 AM IST

കു​മാ​​ർ

ആ​റ്റി​ങ്ങ​ൽ: ഭാ​ര്യ​യെ​യും മ​ക​ളെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. ഇ​ളം​ബ മേ​വൂ​ട്ടി പ​ച്ച​വീ​ട്ടി​ൽ കു​മാ​റി (40)​ നെ​യാ​ണ് ആ​റ്റി​ങ്ങ​ൽ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു​വ​ന്നി​രു​ന്ന കു​മാ​ർ ഭാ​ര്യ​യെ​യും മ​ക​ളെ​യും നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​വ​ധി ത​വ​ണ താ​ക്കീ​തു​ചെ​യ്തു വി​ട്ട​യ​ച്ചെ​ങ്കി​ലും പ്രതി മ​ർ​ദ​നം തു​ട​ർ​ന്നു​വ​രി​ക​​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഭാ​ര്യ ആ​റ്റി​ങ്ങ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ​നി​ന്നും ഡൊ​മ​സ്റ്റി​ക് വ​യ​ല​ൻ​സ് ആ​ക്ട് പ്ര​കാ​രം പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ർ​ഡ​ർ നേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യും പി​ടി​ച്ചു​മാ​റ്റാ​ൻ​ചെ​ന്ന മ​ക​ളെ ക​ന്പു​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്ത കു​മാ​റി​ന്‍റെ പേ​രി​ൽ ഡൊ​മ​സ്റ്റി​ക് വ​യ​ല​ൻ​സ് ആ​ക്ട് ലം​ഘ​നം, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് എ​ന്നി​വ അ​നു​സ​രി​ച്ചു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags :

Recent News

Corehub Up