ഇന്ത്യയിലെ ജോണ്‍ പോള്‍ രണ്ടാമന് ഇന്‍സ്റ്റിറ്റ്യൂട്ടായ തുരുത്തി കാനായ്ക്ക് പൊന്തിഫിക്കല്‍ പദവി ലഭിച്ചതിന്റെ രജതജൂബിലിയാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ അധ്
തുരുത്തി: കുടുംബജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ ദമ്പതികള്‍ തമ്മിലുള്ള കൂട്ടായ്മ ശക്തിപ്പെടുത്തണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ.
ഇന്ത്യയിലെ ജോണ്‍ പോള്‍ രണ്ടാമന് ഇന്‍സ്റ്റിറ്റ്യൂട്ടായ തുരുത്തി കാനായ്ക്ക് പൊന്തിഫിക്കല്‍ പദവി ലഭിച്ചതിന്റെ രജതജൂബിലിയാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ അധ്യാപക പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. വിശ്വാസത്തിലും പരസ്നേഹത്തിലും ത്യാഗത്തിലും അധിഷ്ഠിതമായ ദൈവവിളിയാണ് വിവാഹ-കുടുംബ ജീവിതത്തിലേക്കുള്ളതെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍ ഫാ. ഡോ. ജോസ് ആലഞ്ചേരിയെ ചടങ്ങില്‍ ആദരിച്ചു. കാന ഡയറക്ടര്‍ ഫാ.ഡോ. തോമസ് വള്ളിയാനിപ്പുറം, ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് ഫാ. ഡോ. ടോം കൈനിക്കര, ഫാ. ഐബിന്‍ പകലോമറ്റം, ഡോ.സിസ്റ്റര്‍ സില്‍വിയ, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ തെരേസ്, സിസ്റ്റര്‍ ലിജിന്‍ മേരി, സിസ്റ്റര്‍ നിധി ജീസസ് എന്നിവര്‍ പ്രസംഗിച്ചു.
Tags :