ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ഹോം സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സുസ്ഥിര പോഷകാഹാരം ആരോഗ്യകരമായ ഭാവിയിലേക്ക് എന്ന വിഷയത്തില്‍ ആരംഭിച്ച ദേശീയ സെമി
ചങ്ങനാശേരി: അസംപ്ഷന്‍ കോളജ് ഹോം സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സുസ്ഥിര പോഷകാഹാരം ആരോഗ്യകരമായ ഭാവിയിലേക്ക് എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. ആലപ്പുഴ കൃഷി വിജ്ഞാനകേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.പി. മുരളീധരന് ഉദ്ഘാടനം ചെയ്തു.
കോളജ് മാനേജര്‍ മോൺ. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ്, വകുപ്പ് മേധാവി സിസ്റ്റര്‍ എലിസബത്ത് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ ഭക്ഷ്യസുരക്ഷ, സുസ്ഥിര കാര്‍ഷിക രീതികൾ, ഭക്ഷണവും ജീവിതശൈലീരോഗങ്ങളും പൊതുജനാരോഗ്യ പോഷകാഹാരം തുടങ്ങിയ വിഷയങ്ങൾ സെമിനാറില്‍ ചര്‍ച്ച ചെയ്യും.
Tags :