Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Minister Sarbananda Sonowal

ക​പ്പ​ൽ നി​ർ​മാ​ണ​ത്തി​ൽ ഇ​ന്ത്യ ലോ​ക​ത്തെ അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​കും: കേ​ന്ദ്ര​മ​ന്ത്രി

കൊ​​​ച്ചി: ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മ​​​റൈ​​​ന്‍ എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്‌​​​സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ഐ​​​എം​​​ഇ​​​ഐ) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൊ​​​ച്ചി​​​ന്‍ മ​​​റൈ​​​ന്‍ സെ​​​മി​​​നാ​​​ര്‍ (കൊ​​​മാ​​​ര്‍​സെം 2026) തു​​​ട​​​ങ്ങി. കേ​​​ന്ദ്ര​​​മ​​​ന്ത്രി സ​​​ര്‍​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു.

2047-ഓ​​​ടെ ക​​​പ്പ​​​ല്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​ലും ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​ത്തി​​​ലും ലോ​​​ക​​​ത്തി​​​ലെ അ​​​ഞ്ചാ​​​മ​​​ത്തെ വ​​​ലി​​​യ രാ​​ഷ്‌​​ട്ര​​​മാ​​​യി ഇ​​​ന്ത്യ മാ​​​റു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഒ​​​രു മാ​​​തൃ വ്യ​​​വ​​​സാ​​​യ​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ ക​​​പ്പ​​​ല്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കാ​​​നും ദേ​​​ശീ​​​യ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും ക​​​ഴി​​​യും. വ​​​ള​​​ര്‍​ച്ച സു​​​സ്ഥി​​​ര​​​മാ​​​യി​​​രി​​​ക്ക​​​ണം, സ​​​മു​​​ദ്ര പ​​​രി​​​സ്ഥി​​​തി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​വും ഭാ​​​വി ത​​​ല​​​മു​​​റ​​​ക​​​ള്‍​ക്കു സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

താ​​​ജ് വി​​​വാ​​​ന്ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ, ക​​​പ്പ​​​ല്‍ ഗ​​​താ​​​ഗ​​​ത, ജ​​​ല​​​പാ​​​ത മ​​​ന്ത്രാ​​​ല​​​യം ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ര്‍. ല​​​ക്ഷ്മ​​​ണ​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

കൊ​​​ച്ചി​​​ന്‍ ഷി​​​പ്‌യാ​​​ര്‍​ഡ് സി​​​എം​​​ഡി മ​​​ധു എ​​​സ്. നാ​​​യ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. ഐ​​​എം​​​ഇ​​​ഐ​​​ കൊ​​​ച്ചി ബ്രാ​​​ഞ്ച് ചെ​​​യ​​​ര്‍​മാ​​​ന്‍ സാ​​​ജ​​​ന്‍ പി. ​​​ജോ​​​ണ്‍, ഡി​​​ജി ഷി​​​പ്പിം​​​ഗ് ചീ​​​ഫ് സ​​​ര്‍​വേ​​​യ​​​ര്‍ അ​​​ജി​​​ത് കു​​​മാ​​​ര്‍ സു​​​കു​​​മാ​​​ര​​​ന്‍, കൊ​​​ച്ചി​​​ന്‍ പോ​​​ര്‍​ട്ട് അ​​​ഥോ​​​റി​​​റ്റി ചെ​​​യ​​​ര്‍​പേ​​​ഴ്സ​​​ണ്‍ ബി. ​​​കാ​​​ശി വി​​​ശ്വ​​​നാ​​​ഥ​​​ന്‍, ഇ​​​ന്ത്യ​​​ന്‍ ര​​​ജി​​​സ്റ്റ​​​ര്‍ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​​​കെ. മി​​​ശ്ര, ഐ​​​എം​​​ഇ​​​ഐ​​​പ്ര​​​സി​​​ഡ​​​ന്‍റ് കൗ​​​ശി​​​ക് സീ​​​ല്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഷി​​​പ്പിം​​​ഗി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​മ​​​ര്‍​സെം 2026 സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up