Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnionEducationMinister

പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം കടുപ്പിച്ചതോടെ മുൻ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച തന്‍റെ രാജി സമർപ്പിച്ചിരുന്നു. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്‍റെ രാജി സ്വീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രൾഹാദ് ജോഷി പുതിയ മന്ത്രിയായി ചുമതലയേൽക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണവിശ്വാസത്തോടെയാണ് തനിക്ക് ഈ വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നതെന്ന് ചുമതലയേറ്റശേഷം പ്രൾഹാദ് ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കി. വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും നിലവിലെ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച കർണാടകയിലായിരുന്ന താൻ വിവരം അറിഞ്ഞ ഉടൻ തന്നെ രാത്രിയോടെ ഡൽഹിയിൽ എത്തുകയായിരുന്നുവെന്ന് പ്രൾഹാദ് ജോഷി പറഞ്ഞു. വകുപ്പിലെ എല്ലാ വിവരങ്ങളും കൈക്കൊള്ളേണ്ട തീരുമാനങ്ങളും സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് ഇതൊരു പുതിയ വകുപ്പാണെങ്കിലും, പ്രവർത്തനങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ചുമതലയേറ്റയുടൻ തന്നെ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകൾ നടത്തിയതായും പ്രൾഹാദ് ജോഷി കൂട്ടിച്ചേർത്തു.

Latest News

Corehub Up