x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി​ക്ക് പാ​റ്റാ​ഷോ​ക്ക്; തെ​രു​വി​ലെ തീ​ച്ചൂ​ള​യി​ൽ വി​റ​ച്ച് സ​ർ​ക്കാ​ർ

വെബ് ഡെസ്ക്
Published: July 25, 2026 03:41 PM IST | Updated: July 25, 2026 03:44 PM IST

ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍

ന്യൂ​ഡ​ൽ​ഹി: എ​ത്ര​വ​ലി​യ കൊ​മ്പ​ന്മാ​രാ​യാ​ലും ജ​ന​കീ​യ രോ​ഷ​ത്തി​ന് മു​ന്നി​ൽ പ​ത്തി​മ​ട​ക്കേ​ണ്ടി വ​രു​മെ​ന്ന ച​രി​ത്ര സ​ത്യം ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ് ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി​യി​ലൂ​ടെ. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ങ്ങി​യ സ​മ​രം 35 -ാം ദി​വ​സാ​ണ് വി​ജ​യ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ത്തി​ജ്വ​ലി​ക്കു​മ്പോ​ഴും മ​ന്ത്രി​യെ മ​റ്റൊ​രു വ​കു​പ്പി​ലേ​ക്ക് മാ​റ്റി ത​ടി​യൂ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത​ല്ലൊം ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ ത​ക​ർ​ന്നു വീ​ണി​രി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ന്‍റെ മ​ണ്ണി​ൽ മാ​സ​ങ്ങ​ളാ​യി പൊ​ള്ളു​ന്ന വെ​യി​ലും കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും വ​ക​വെ​യ്ക്കാ​തെ അ​ടി​യു​റ​ച്ച് നി​ന്ന വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​നും കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​ക്കും രാ​ഹു​ൽ ഗാ​ന്ധി​യും സോ​ണി​യാ ഗാ​ന്ധിയും ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ന​ൽ​കി​യ ഊ​ർ​ജം ചെ​റു​ത​ല്ല.

ഇ​വ​രു​ടെ തീ​ഷ്ണ​മാ​യ പോ​രാ​ട്ട​ത്തി​ന് മു​ന്നി​ലാ​ണ് രാ​ജ്യ​ത്തെ ഭ​ര​ണ​സി​രാ​കേ​ന്ദ്രം വി​റ​ങ്ങ​ലി​ച്ചു​പോ​യ​ത്. മ​ന്ത്രി​യു​ടെ രാ​ജി എ​ന്ന ഒ​രേ​യൊ​രു ല​ക്ഷ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന സ​മ​ര​ക്കാ​ർ​ക്ക് മു​ന്നി​ൽ ഒ​ടു​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ​കു​പ്പ് മാ​റ്റി മു​ഖം​ര​ക്ഷി​ക്കാ​ൻ ന​ട​ത്തി​യ ഓ​രോ അ​ട​വും ഫ​ലി​ക്കി​ല്ലെ​ന്നാ​യ​പ്പോ​ൾ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ പ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

മ​ന്ത്രി​യു​ടെ രാ​ജി​യി​ല്ലെ​ന്ന് ബി​ജെ​പി​യും ആ​ർ​എ​സ്എ​സും പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും യു​വ​ജ​ന​ത​യു​ടെ പ്ര​തി​ഷേ​ധ​ത്തി​നു മു​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ​മ്മ​ർ​ദ്ദ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​ത് വെ​റു​മൊ​രു മ​ന്ത്രി​യു​ടെ രാ​ജി മാ​ത്ര​മ​ല്ല മ​റി​ച്ച് അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കി​യ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ഖ​ത്തേ​റ്റ ശ​ക്ത​മാ​യ അ​ടി​യാ​ണെ​ന്ന് സി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : DharmendraPradhan UnionEducationMinister Resignation Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up