Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UniquePoliceStrategy

Viral

വെ​റും 1 രൂ​പ വി​ല​യു​ള്ള കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി! മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ വി​ചി​ത്ര ത​ന്ത്ര​ത്തി​ന് മു​ന്നി​ൽ മു​ട്ടു​കു​ത്തി വ്യാ​ജ​മ​ദ്യ രാ​ജാ​വ്

മ​ധ്യ​പ്ര​ദേ​ശി​ലെ ന​ര​സിം​ഹ​പൂ​ർ ജി​ല്ല​യി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്ന അ​സാ​ധാ​ര​ണ​മാ​യ ഒ​രു പോ​ലീ​സ് ന​ട​പ​ടി​യു​ടെ ക​ഥ​യാ​ണി​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്ത് ന​ട​ത്തി​വ​ന്നി​രു​ന്ന ധ​ൻ​രാ​ജ് ലോ​ധി എ​ന്ന കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​യോ​ഗി​ച്ച വേ​റി​ട്ട മ​നഃ​ശാ​സ്ത്ര ത​ന്ത്രം ജ​ന​ശ്ര​ദ്ധ നേ​ടു​ന്നു.

പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന മ​ദ്യ മാ​ഫി​യ ത​ല​വ​നാ​യ ലോ​ധി​ക്കെ​തി​രെ പ​തി​നാ​ലോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ കാ​രേ​ലി പോ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക റെ​യ്ഡി​ൽ, ഒ​രു വാ​ഹ​ന​ത്തി​ൽ​നി​ന്ന് 44 പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 309 ലി​റ്റ​റോ​ളം വ്യാ​ജ​മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

റെ​യ്ഡി​നി​ടെ ലോ​ധി​യു​ടെ ര​ണ്ട് കൂ​ട്ടാ​ളി​ക​ൾ വ​ല​യി​ലാ​യെ​ങ്കി​ലും പ്ര​ധാ​ന സൂ​ത്ര​ധാ​ര​നാ​യ ലോ​ധി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക്കാ​യി ഊ​ർ​ജി​ത തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ ഒ​ളി​ത്താ​വ​ള​ങ്ങ​ൾ മാ​റി​മാ​റി പോ​ലീ​സി​നെ വ​ല​ച്ചു.

സാ​ധാ​ര​ണ​യാ​യി പോ​ലീ​സി​ന്‍റെ പി​ടി​ത​രാ​തെ മു​ങ്ങി​ന​ട​ക്കു​ന്ന വ​ൻ​കി​ട ക്രി​മി​ന​ലു​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ല​ക്ഷ​ങ്ങ​ളോ ആ​യി​ര​ങ്ങ​ളോ ആ​ണ് റി​വാ​ർ​ഡ് ആ​യി പ്ര​ഖ്യാ​പി​ക്കാ​റു​ള്ള​ത്.

എ​ന്നാ​ൽ ഇ​വി​ടെ ന​ര​സിം​ഹ​പൂ​ർ എ​സ്പി ഡോ. ​ഋ​ഷി​കേ​ശ് മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു വ​ഴി​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഒ​ളി​വി​ലു​ള്ള ലോ​ധി​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ സൂ​ച​ന ന​ൽ​കു​ന്ന​വ​ർ​ക്ക് വെ​റും ഒ​രു രൂ​പ സ​മ്മാ​നം ന​ൽ​കു​മെ​ന്ന അ​സാ​ധാ​ര​ണ പ്ര​ഖ്യാ​പ​ന​മാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​ത്.

മ​ദ്യ മാ​ഫി​യ താ​ൻ മാ​ത്ര​മാ​ണെ​ന്ന പ്ര​തി​യു​ടെ അ​ഹ​ങ്കാ​ര​ത്തി​നും അ​ധോ​ലോ​ക പ്ര​തി​ച്ഛാ​യ​യ്ക്കും ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു ഈ ​ത​ന്ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ ഈ ​പ്ര​ഖ്യാ​പ​നം ഗ്രാ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി. ത​നി​ക്കു​മേ​ൽ പോ​ലീ​സ് ചാ​ർ​ത്തി​ക്കൊ​ടു​ത്ത ഈ ​നി​സാ​ര​ത നാ​ടെ​ങ്ങും പ​രി​ഹാ​സ വി​ഷ​യ​മാ​യ​തോ​ടെ ലോ​ധി​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ച്ഛാ​യ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഒ​ടു​വി​ൽ നാ​ട്ടു​കാ​രു​ടെ പ​രി​ഹാ​സ​വും ഇ​തി​ലൂ​ടെ ഉ​ണ്ടാ​യ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും താ​ങ്ങാ​നാ​വാ​തെ വ​ന്ന​തോ​ടെ, നി​യ​മ​ത്തി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യ​ല്ലാ​തെ ഇ​യാ​ൾ​ക്ക് മ​റ്റു വ​ഴി​ക​ളി​ല്ലാ​താ​യി.

കു​റ്റ​വാ​ളി​ക​ളു​ടെ ധാ​ർ​ഷ്ട്യം ത​ക​ർ​ക്കാ​നും സ​മൂ​ഹ​ത്തി​ൽ അ​വ​രെ നാ​ണം​കെ​ടു​ത്തി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​നും ഇ​ത്ത​രം വി​ചി​ത്ര ത​ന്ത്ര​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up