തിരുവല്ല: സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമകാലിക സംഭവ വികാസങ്ങൾ അതിന്റെ ആവശ്യകത വ്യക്തമാക്കുന്നുവെന്നും ഡോ. ജ്യോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത.
കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെയും കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിലുള്ള അഷ്ടദിന ഐക്യ പ്രാർഥനാ വാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവല്ല അണ്ണവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിസി ഉപാധ്യക്ഷൻ ഷിബി പീറ്റർ അധ്യക്ഷത വഹിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, സോൺ പ്രസിഡന്റ് റവ. ബിനു വർഗീസ്, റവ. ബെന്നി വി. ഏബ്രഹാം, റവ. പ്രസാദ് വി. കുഴിയത്ത്, ജോജി പി. തോമസ്, വർഗീസ് ടി. മങ്ങാട്, രാജൻ ജേക്കബ്, ആനി ചെറിയാൻ തോമസ് പി. മത്തായി, ഷൈനി ജോൺ, മറിയാമ്മ വർഗീസ്, ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.