Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : University Land Begins

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭൂ​മി അ​ള​ന്നുതു​ട​ങ്ങി; എ​കെ​ജി സെ​ന്‍റ​റി​ന്‍റെ ഭൂ​മി അ​ള​ക്കി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫി​​​സാ​​​യി​​​രു​​​ന്ന എ​​​കെ​​​ജി സെ​​​ന്‍റ​​​ർ കൈ​​​യേ​​​റി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ഭൂ​​​മി അ​​​ള​​​ന്നു​​തു​​​ട​​​ങ്ങി. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി​​​യാ​​​ണു റ​​​വ​​​ന്യു- സ​​​ർ​​​വേ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ള​​​ക്കു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ന്‍റെ ഭൂ​​​മി അ​​​ള​​​ക്കി​​​ല്ല. പു​​​തി​​​യ ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ല്ല, പ​​​ക​​​രം പ​​​ഴ​​​യ ചെ​​​യി​​​ൻ സ​​​ർ​​​വേ​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​ൽ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി അ​​​ള​​​ന്നു​​തീ​​​രാ​​​ൻ ഇ​​​നി​​​യും ദി​​​വ​​​സ​​​മെ​​​ടു​​​ക്കും.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കാ​​​യി തി​​​രു​​​വി​​​താം​​​കൂ​​​ർ രാ​​​ജ​​​കു​​​ടും​​​ബം 17.66 ഏ​​​ക്ക​​​ർ ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണ് രേ​​​ഖ. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി​​​യി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യാ​​​ൽ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ സ​​​മീ​​​പ​​​ത്തെ ഭൂ​​​മി​​​ക​​​ളും അ​​​ള​​​ക്കും.
എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ന്‍റെ ഭൂ​​​മി അ​​​ള​​​ക്കാ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ നി​​​ർ​​​ദേ​​​ശ​​​മി​​​ല്ലെ​​​ന്നും ഇ​​​തി​​​നാ​​​ൽ അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സി​​​പി​​​എം നി​​​ർ​​​ദേ​​​ശം. ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചു.

തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി അ​​​ള​​​ന്നു​​തു​​​ട​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ൽ, കൈ​​​യേ​​​റ്റം ക​​​ണ്ടെ​​​ത്താ​​​ൻ എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ന്‍റെ ഭൂ​​​മി അ​​​ള​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി കോ​​​ട​​​തി​​​യെ വീ​​​ണ്ടും സ​​​മീ​​​പി​​​ക്കു​​​മെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​രാ​​​യ സേ​​​വ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​യി​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നും കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് അം​​​ഗ​​​വു​​​മാ​​​യ ആ​​​ർ.​​​എ​​​സ്. ശ​​​ശി​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി അ​​​ള​​​ക്കാ​​​നാ​​​ണു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​മെ​​​ന്നും ഇ​​​താ​​​ണ് അ​​​ള​​​ന്നു​​തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്നും മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. റ​​​വ​​​ന്യു വ​​​കു​​​പ്പ​​​ല്ല, ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണ​​​മാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ​രെ സി​പി​എം നേ​തൃ​ത്വം വി​ല​ക്കി​യെ​ന്ന് ആ​രോ​പ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും എ​​​കെ​​​ജി സെ​​​ന്‍റ​​​റും സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഭൂ​​​മി അ​​​ള​​​ന്ന് തി​​​ട്ട​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നോ​​​ട്ടീ​​​സ് താ​​​ലൂ​​​ക്ക് സ​​​ർ​​​വേ അ​​​ധി​​​കൃ​​​ത​​​ർ കൈ​​​മാ​​​റി​​​യെ​​​ങ്കി​​​ലും ഭൂ​​​മി അ​​​ള​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സി​​​പി​​​എം നേ​​​തൃ​​​ത്വം വി​​​ല​​​ക്കി​​​യെ​​​ന്നു സേ​​​വ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​യി​​​ൻ ക​​​മ്മി​​​റ്റി ആ​​​രോ​​​പി​​​ച്ചു.

സി​​​പി​​​എം വി​​​ല​​​ക്കി​​​യ​​​തു കൊ​​​ണ്ടാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യു​​​ടെ അ​​​ള​​​വു​​​മാ​​​ത്രം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​വേ ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​ന്നു സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​ക്കി കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും.

Latest News

Corehub Up