Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UniversityCollegeClash

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷം; സ​ഭ​യി​ൽ ഒ​ടി​ഞ്ഞ ലാ​ത്തി​വ​ടി​യു​മാ​യി വി ​ജോ​യ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജ് ഹോ​സ്റ്റ​ലി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലും ഇ​ട​ത് വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ​ക്കു നേ​രെ ന​ട​ന്ന  പൊ​ലി​സ് അ​തി​ക്ര​മ​ത്തി​ലും നി​യ​മ​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ വി. ​ജോ​യി​യും ത​മ്മി​ൽ വാ​ക്പോ​ര്. ‌ പൊ​ലി​സും ഭ​ര​ണ​പ​ക്ഷ​വും ചേ​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ലാ ഹോ​സ്റ്റ​ലി​നെ യു​ദ്ധ​ക്ക​ള​മാ​ക്കി​യെ​ന്നും സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ര​നാ​യാ​ട്ടാ​ണ് ന​ട​ന്ന​തെ​ന്നും വി. ​ജോ​യ് ആ​രോ​പി​ച്ചു.

പൊ​ലി​സ് ഉ​പ​യോ​ഗി​ച്ച ഒ​ടി​ഞ്ഞ ലാ​ത്തി നി​യ​മ​സ​ഭ​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു വി. ​ജോ​യി​യു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ, എം​എ​ൽ​എ കൊ​ണ്ടു​വ​ന്ന ലാ​ത്തി വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​ന് ന​ൽ​കാ​ൻ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. 

എ​ന്നാ​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ പൊ​ലി​സി​ന് നേ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ ക​ല്ലും ബി​യ​ർ കു​പ്പി​ക​ളും എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല മ​റു​പ​ടി ന​ൽ​കി. പൊ​ലി​സു​കാ​രെ വ​ധി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും, പാ​വ​പ്പെ​ട്ട പൊ​ലി​സു​കാ​ര​ന്‍റെ ക​യ്യി​ലു​ള്ള ലാ​ത്തി പി​ടി​ച്ചെ​ടു​ത്ത് സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്ന​തി​ന് വി. ​ജോ​യ് മാ​പ്പ് പ​റ​യ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വ്യ​ക്ത​മാ​യ ആ​വ​ശ്യ​ങ്ങ​ളി​ല്ലാ​തെ എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന ഇ​ത്ത​രം അ​നാ​വ​ശ്യ സ​മ​ര​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ ത​ള്ളി​വി​ട​രു​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up