ന്യൂഡൽഹി: ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ ഇനി ഊര് എന്നറിയപ്പെടുമെന്നു സംസ്ഥാന പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി.
ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ‘മൈക്ക് ടുഗെദർ’ സംവാദപരിപാടിയിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.